കൊല്ലം ജില്ലയിലെ കടക്കലില്‍ നിന്ന് പള്ളിമുക്ക് കഴിഞ്ഞ് ഒരു വീട്ടിലാണ്. വാവയുടെ ഇന്നത്തെ ആദ്യത്തെ യാത്ര. ഇവിടെയുള്ള ഒരു തെങ്ങിന്റെ പോടിനകത്ത് നിന്ന് ഒന്ന് രണ്ട് പക്ഷിക്കുഞ്ഞുങ്ങള്‍ താഴെ വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ അത് ശ്രദ്ധിച്ചത്. കുഞ്ഞുങ്ങളുടെ ഉച്ചത്തിലുള്ള കരച്ചില്‍ ശബ്ദം. ഒന്നല്ല, എട്ട് കുഞ്ഞുങ്ങള്‍ താഴെ വീണു. നല്ല ഉയരെ നിന്നാണ് വീണത്. അവസാനമായി അതിന്റെ മാതാപിതാക്കള്‍ പറന്ന് താഴെയിറങ്ങി. പിന്നെ വരിവരിയായി നടന്നു തുടങ്ങി. വീടിന്റെ മുന്നിലെത്തിയതും വാതില്‍ തുറന്ന് കോടുത്തു.
പതുക്കെ എല്ലാവരും വീടിനകത്ത് കയറിയതും വാതിലടച്ചു. എന്നിട്ട് വാവയെ വിളിച്ചു. സ്ഥലത്ത് എത്തിയ വാവ വാതില്‍ തുറന്ന് അകത്ത് കയറി. ഇത്‌ന്റെ പേര് വിസിലിങ്ങ് ഡക്ക്, മലയാളത്തില്‍ ചൂള ഇരണ്ട എന്ന് പറയുന്ന താറാവാണ്. കുഞ്ഞുങ്ങള്‍ ഉള്ളത് കൊണ്ടാണ് മാതാപിതാക്കള്‍ പറന്ന് പോകാത്തത്. മാതാപിതാക്കളും, കുഞ്ഞുങ്ങളും തമ്മിലുള്ള ഹൃദയസ്പർശിയായ കാഴ്ചയും,അതിന് അനുയോജ്യമായ സ്ഥലത്ത് തുറന്ന് വിടുന്ന മനോഹര കാഴ്ച്ചകളുമാണ് ഇന്നത്തെ സ്‌നേക്ക് മാസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.