മോഡലും ടെലിവിഷൻ അവതാരകയുമായ ആര്യ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഒരു പ്രമുഖ ചാനലിലെ പരിപാടിയിൽ രമേശ് പിഷാരടിയുടെ ഭാര്യയായെത്തിയതോടെയാണ് താരം കൂടുതൽ ശ്രദ്ധേയായത്. മെലിഞ്ഞ് സുന്ദരിയായ ആര്യയെ അടുത്ത വീട്ടിലെ കുട്ടിയായിട്ടാണ് പ്രേക്ഷകർ കണ്ടിരിക്കുന്നത്.
കുറച്ച് തടിവച്ചൊരു ആര്യയെ സങ്കൽപ്പിക്കാൻ പോലും നമുക്കാവില്ല. എന്നാൽ പ്രസവ ശേഷം ഒത്തിരി തടിവച്ചിരുന്നെന്നും. 85 കിലോ തൂക്കമുണ്ടായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് താരം. എങ്ങനെയാണ് ഭാരം കുറച്ചതെന്നും കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആര്യ വെളിപ്പെടുത്തി.
'ഞാൻ ബ്രേക്ക് ഫാസ്റ്റേ കഴിക്കാറില്ല. എന്നാൽ എണീറ്റ് കഴിഞ്ഞാൽ എനിക്ക് ചായ നിർബന്ധമാണ്. വർക്കൗട്ടൊന്നും ചെയ്യാറില്ല. ദൈവം സഹായിച്ച് പണ്ടേ ഞാൻ ഇങ്ങനെയാണ്. പ്രസവ ശേഷം നന്നായി തടിച്ചിരുന്നു. 85 കിലോ ഉണ്ടായിരുന്നു. മൂന്ന് മാസം ഡയറ്റും സ്ഥിരമായ വർക്കൗട്ടും കൊണ്ട് 85 ൽ നിന്ന് 45 കിലോയിലെത്തി'-ആര്യ പറഞ്ഞു.
വീഡിയോ കാണാം...