ലോകത്തിൽ ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപക്ഷിയെന്ന് സ്‌കൂളിൽ പഠിച്ചിട്ടുള്ളവരാണ് നമ്മൾ. മണിക്കൂറിൽ എഴുപത് കിലോമീറ്ററിലേറെ ഓടാൻ കഴിവുള്ള ഇവ വാഹനങ്ങളിലൂടെ പോകുന്നവരെ പിന്തുടരുന്ന വീഡിയോകൾ ഒരു പക്ഷേ നിങ്ങൾ കണ്ടിരിക്കുന്നു. എന്നാൽ ഒട്ടകപക്ഷിയുടെ മുട്ടയ്ക്കും ഒരു പ്രത്യേകതയുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന പക്ഷികളിൽ വച്ച് ഏറ്റവും വലിപ്പമുള്ള മുട്ട ഒട്ടകപക്ഷിയുടേതാണ്. ഏകദേശം ഒന്നരകിലോ ഭാരമുള്ള മുട്ടയാണ് ഇവയുടേത്. മീൻ ഭ്രാന്തൻ എന്ന യൂട്യൂബ് ചാനലിൽ ഒട്ടക പക്ഷിയുടെ മുട്ട ഓംലറ്റ് അടിച്ചു കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങിൽ പ്രചരിക്കുന്നത്. മൂവായിരത്തോളം രൂപയാണ് ഒട്ടക പക്ഷിയുടെ മുട്ടയ്ക്ക് നൽകേണ്ടത്. പതിനേഴ് കോഴിമുട്ടയ്ക്ക് സമമായ ഒട്ടകപക്ഷിയുടെ മുട്ടയ്ക്ക് രണ്ടായിരത്തോളം കലോറി ശരീരത്തിന് നൽകാനാവും. എന്നാൽ ഒട്ടകപക്ഷിയുടെ മുട്ട പൊട്ടിക്കണമെങ്കിൽ മിനിമം ഒരു ആക്‌സോ ബ്‌ളൈഡെങ്കിലും വേണമെന്നുമാത്രം.