shane-warne

രണ്ട് ലൈംഗികതൊഴിലാളികളെ വീട്ടിലെത്തിച്ച് കാമുകിക്കൊപ്പം സെക്‌സ് പാർട്ടി നടത്തിയ മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്‌ൻ വോണിനെതിരെ പരാതിയുമായി അയൽക്കാർ. വീട്ടിലെ ജനാല തുറന്നിട്ട് നടത്തിയ അതിരുകടന്ന ആഘോഷം മൂലം തങ്ങളുടെ ഉറക്കം പോലും നഷ്‌ടപ്പെട്ടാണ് അയൽക്കാരുടെ പരാതി. ലണ്ടനിലെ താരത്തിന്റെ പുതിയ വീട്ടിൽ നടത്തിയ പാർട്ടിയുടെ വാർത്ത ഒരു ഇംഗ്ലീഷ് മാദ്ധ്യമമാണ് പുറത്തുവിട്ടത്. താരത്തിനെതിരെ നേരത്തെയും സമാനരീതിയിലുള്ള ആരോപണം ഉയർന്നിട്ടുണ്ട്.

ലണ്ടനിലെ താരത്തിന്റെ വീട്ടിലേക്ക് കാമുകിയാണ് രണ്ട് ലൈംഗിക തൊഴിലാളികളെയും കൊണ്ടെത്തിയത്. തുടർന്ന് രണ്ട് മണിക്കൂർ നീണ്ട സെക്‌സ് പാർട്ടി അയൽക്കാർക്ക് ഉറങ്ങാൻ പോലും കഴിയാത്ത രീതിയിൽ ഉച്ചത്തിലായിരുന്നു. പുറത്തുള്ളവർക്ക് ശല്യമാകുമെന്ന് താരത്തിന് അറിയാമായിരുന്നെങ്കിലും ഇതൊന്നും ആലോചിക്കാതെയായിരുന്നു താരത്തിന്റെ പെരുമാറ്റമെന്നാണ് അയൽക്കാരുടെ പരാതി. അതേസമയം, 49കാരനായ വോണിന്റെ പുതിയ കാമുകി ആരാണെന്ന് ഇത് റിപ്പോർട്ട് ചെയ്ത മാദ്ധ്യമം പുറത്തുവിട്ടിട്ടില്ല.

708 ടെസ്‌റ്റ് ക്രിക്കറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ഷെയ്ൻ വോണിനെ 2000ൽ സ്ത്രീ വിഷയത്തിൽ ആരോപണം ഉയർന്നതിനെ തുടർന്ന് ആസ്ട്രേലിയൻ ടീമിന്റെ വൈസ് ക്യാപ്‌ടൻ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. 2003ൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തെ വിലക്കും ലഭിച്ചു. ഇതിന് പിന്നാലെ 2005ൽ മൂന്ന് മക്കളുടെ അമ്മയായ ഒരു സ്ത്രീയുമായി വോൺ തന്റെ ബി.എം.ഡബ്ല്യൂ കാറിന് മുകളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതും വാർത്തയായിരുന്നു. 2006ൽ രണ്ട് ബ്രിട്ടീഷ് മോഡലുകളുമായി താരം നടത്തിയ ലൈംഗികവേഴ്‌ച വീഡിയോയിൽ ചിത്രീകരിച്ചതായി പറയപ്പെടുന്നു.