nrc-

1950:ഇന്ത്യാ വിഭജനത്തിന് ശേഷം കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ആസാമിലേക്ക് അഭയാർത്ഥി പ്രവാഹം വർദ്ധിച്ചതോടെ കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നിയമം പാസാക്കി

1951: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ്. അതിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ പൗരത്വ രജിസ്റ്റർ തയ്യാറാക്കി

1957: കുടിയേറ്റക്കാരെ പുറത്താക്കൽ നിയമം റദ്ദാക്കി

1964-1965:അസ്വസ്ഥതകൾ രൂക്ഷമായ കിഴക്കൻ പാകിസ്ഥാനിൽ നിന്ന് അഭയാർത്ഥി പ്രവാഹം വർദ്ധിച്ചു

1971:ഇന്ത്യ - പാക് യുദ്ധം. വീണ്ടും അഭയാർത്ഥി പ്രവാഹം. സ്വതന്ത്ര ബംഗ്ലാദേശ് നിലവിൽ വന്നു.

1979-1985:വിദേശികളെ പുറത്താക്കാൻ ആൾ ആസാം സ്റ്റുഡന്റ്സ് യൂണിയനും ( ആസു ) ആസാം ഗണസംഗ്രാം പരിഷത്തും നടത്തിയ ആറു വർഷം നീണ്ട പ്രക്ഷോഭം.

1983 ഫെബ്രുവരി 18: നെല്ലി കൂട്ടക്കൊല. മദ്ധ്യ ആസാമിലെ നെല്ലിയിൽ EJd cCftJfvgf> കുടിയേറ്റക്കാരായ 3000 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്‌തു. അനധികൃത കുടിയേറ്റക്കാരെ ട്രൈബ്യൂണലുകൾ നിർണയിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം ( IMDT Act പാർലമെന്റ് പാസാക്കി )

1985:പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി മുൻകൈ എടുത്ത് ആസാം സമാധാന കരാർ. ആസാം സർക്കാരും കേന്ദ്രവും ആസു, ഗണപരിഷത്ത് സംഘടനകളും കരാറിൽ ഒപ്പിട്ടു. 1971 മാർച്ച് 25ന് ശേഷം ആസാമിൽ എത്തിയ വിദേശികളെ പുറത്താക്കാൻ കരാറിൽ വ്യവസ്ഥ

1997:ഇന്ത്യൻ പൗരത്വം സംശയിക്കുന്നവരുടെ പേരിനൊപ്പം സംശയകരം എന്ന് ചേർക്കാൻ ഇലക്‌ഷൻ കമ്മിഷൻ തീരുമാനിച്ചു

2005: IMDT നിയമം ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച് സുപ്രീംകോടതി റദ്ദാക്കി. കേന്ദ്ര,സംസ്ഥാന സർക്കാരുകളും ആസുവും തമ്മിലുള്ള ചർച്ചയിൽ 1951ലെ പൗരത്വ രജിസ്റ്റർ പുതുക്കാൻ തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല.

2009: വോട്ടർ പട്ടികയിൽ നിന്ന് വിദേശികളെ ഒഴിവാക്കണമെന്നും പൗരത്വ രജിസ്റ്റർ പുതുക്കണമെന്നും ആവശ്യപ്പെട്ട് ആസാം പബ്ലിക് വർക്ക്സ് എന്ന സന്നദ്ധ സംഘടന സുപ്രീം കോടതിയിൽ

2010:ചായ്ഗാവ്, ബാർപേട്ട പട്ടണങ്ങളിൽ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള

പൈലറ്റ് പദ്ധതി. ചായ്‌ഗാവിൽ വിജയിച്ചു.ബാർപേട്ടയിൽ അക്രമം, മരണങ്ങൾ. പദ്ധതി ഉപേക്ഷിച്ചു

2013: ആസാം പബ്ലിക് വർക്ക്സിന്റെ ഹർജിയിൽ പൗരത്വ രജിസ്റ്റർ പുതുക്കാൻ കേന്ദ്രത്തിനും സംസ്ഥാനത്തിനും സുപ്രീംകോടതിയുടെ നിർദ്ദേശം.

2015:രജിസ്റ്റർ പുതുക്കൽ പ്രക്രിയ തുടങ്ങി

2017:ഡിസംബർ 31 അർദ്ധരാത്രി 3.29 കോടി അപേക്ഷകരിൽ 1.9കോടി ആളുകളുടെ പേരുകൾ അടങ്ങിയ കരട് പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു.

2018: ജൂലായ് 30ന് 2.9കോടി അപേക്ഷകരിൽ 40 ലക്ഷം പേരെ ഒഴിവാക്കി മറ്റൊരു കരട് രജിസ്റ്റർ പ്രസിദ്ധീകരിച്ചു

2019: ജൂൺ 26ന് 1,02,462 പേരെ കൂടി ഒഴിവാക്കിയ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2019: ആഗസ്റ്റ് 31ന് 19.06 ലക്ഷം പേരെ ഒഴിവാക്കി അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു.