pakistan-

ഇസ്ലാമബാദ്: ജമ്മുകാശ്മീർ വിഷയത്തിൽ ഇന്ത്യയുമായി നിബന്ധനകളോടുകൂടിയ ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, വെള്ളിയാഴ്ച യൂറോപ്യൻ യൂണിയനിൽ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് പാകിസ്ഥാന്റെ മനംമാറ്റം. ''ഇന്ത്യയുമായി ചർച്ച നടത്തുന്നതിന് ഞങ്ങൾക്ക് പ്രശ്നമില്ല. ചർച്ചയ്ക്കുള്ള സാദ്ധ്യതകൾ പാകിസ്ഥാൻ തള്ളിയിട്ടില്ല"- ഖുറേഷി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിൽനിന്ന് പിന്മാറുകയാണ്. ചർ

ച്ചയ്ക്ക് മറ്റേത് ബാഹ്യ ഇടപെടലും പരിഗണിക്കും- ഖുറേഷി പറഞ്ഞു. കാശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ പിന്തുണ നേടാൻ കഴിയാതിരുന്നതിനെ തുടർന്നാണ് നിലപാട് മാറ്റവുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. യു.എൻ രക്ഷാസമിതിയലടക്കം, കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന ഇന്ത്യയുടെ നിലപാട് തന്നെയാണ് ഭൂരിപക്ഷ രാഷ്ട്രങ്ങളും സ്വീകരിച്ചത്. ചൈന മാത്രമായിരുന്നു പാകിസ്ഥാനൊപ്പം നിലകൊണ്ടത്. ഈ മാസം യു.എൻ പൊതുസഭയിലും ഇമ്രാൻഖാൻ കാശ്മീർ വിഷയമവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല, ഇന്ത്യൻ ഹൈക്കമ്മിഷണറെ പാകിസ്ഥാൻ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം, കാശ്മീർ വിഷയത്തിൽ ഇന്ത്യ പിന്നോട്ടുപോയാൽ മാത്രം ചർച്ച നടത്താമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി ഇന്ത്യ പിൻവലിക്കണമെന്നും ഇന്ത്യ അവിടത്തെ സൈന്യത്തെ പിൻവലിക്കണമെന്നുമായിരുന്നു ഇമ്രാന്റെ ആവശ്യം. ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിലായിരുന്നു ഇമ്രാൻ നിലപാടു വ്യക്തമാക്കിയത്.