വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം, താമസം എന്നിവയും സൗജന്യമാണ്. സ്‌റ്റൈപ്പൻഡും കോഴ്‌സിന് ശേഷം സ്ഥിരജോലിയും അസോസിയേഷൻ നൽകും. ഗ്രാമപഞ്ചായത്തുകൾ വഴിയാണ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ഇൻസ്‌റ്റിറ്റ്യൂട്ട് കണ്ടെത്തിയത്.
ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ പ്രവേശന ഉദ്ഘാടനം പഠനസാമഗ്രികൾ വിതരണം ചെയ്‌ത് മന്ത്രി ടി.പി. രാമകൃഷ്‌ണൻ നിർവഹിച്ചു. അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് വി. സുനിൽകുമാർ, ജനറൽ സെക്രട്ടറി കെ.ബി. പത്മദാസ്, ട്രഷറർ ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു.