kob-gopakumar
വൈക്കം ഗോപകുമാർ

വൈക്കം: ബി.ജെ.പി നേതാവും ആർ.എസ്.എസ് മുൻ പ്രചാരകനുമായ വൈക്കം അയ്യർകുളങ്ങര കൊട്ടാരത്തിൽ വൈക്കം ഗോപകുമാർ (69) നിര്യാതനായി. എമർജസി വിക്ടിം അസോസിയേഷൻ രക്ഷാധികാരി, ആർ.എസ്.എസ് ആലപ്പുഴ ജില്ലാ പ്രചാരക്, കോട്ടയം വിഭാഗ് കാര്യവാഹക്, ബി.ജെ.പി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ബി.ജെ.പി ദേശീയ സമിതിയംഗം, വി.എച്ച്.പി സംസ്ഥാന സെക്രട്ടറി, ഏകാത്മകത യജ്ഞത്തിന്റെ സംസ്ഥാനത്തെ ചുമതലക്കാരൻ, ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാപ്രചാരകനായിരിക്കെ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് അറസ്റ്റിലായി. ജയിൽമോചിതനായ ശേഷം വർഷങ്ങളോളം ചികിത്സയിലായിരുന്നു.

ഭാര്യ : ഉഷ. മക്കൾ: ഗായത്രി, മീര, ഗാർഗി.

മരുമക്കൾ: സന്ദീപ്, പ്രവീൺ. സംസ്കാരം നടത്തി.