google-doodle-

വിഖ്യാത പഞ്ചാബി എഴുത്തുകാരി അമൃതാ പ്രീതത്തിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ. പഞ്ചാബിൽ നിന്നുള്ള ആദ്യത്തെ പ്രശസ്തയായ കവയിത്രിയും നോവലിസ്റ്റും ഉപന്യാസകാരിയും ആയിരുന്നു അമൃതാ പ്രീതത്തിന്റെ നൂറാം ജന്മവാർഷികത്തിലാണ് ഗൂഗിളിന്റെ ആദരം. 1919 ഓഗസ്റ്റ് 31ന് അവിഭക്ത ഇന്ത്യയിലെ ഗുജറാൻവാലയിലാണ് അമൃതാപ്രീതം ജനിച്ചത്. അമൃത കൗർ എന്നായിരുന്നു ആദ്യകാല നാമം. വിഭജനത്തെ തുടർന്ന് അമൃത പ്രീതത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി.

കവിതയായിരുന്നു മുഖ്യമേഖലയെങ്കിലും നോവൽ, ചെറുകഥ, പത്രപ്രവർത്തനം എന്നീ രംഗങ്ങളിലും അവർ ശോഭിച്ചു. ആറ് പതിറ്റാണ്ട് നീണ്ടു നിന്ന സാഹിത്യ ജീവിതത്തിൽ 28 നോവലുകളും 18 കവിതാ സമാഹാരങ്ങളും അഞ്ച് ചെറുകഥകളും അവർ രചിച്ചിട്ടുണ്ട്. രസീദി ടിക്കറ്റ് എന്നതാണ് അവരുടെ ആത്മകഥ.

സുനേഹാരേ എന്ന കൃതിക്ക് 1955-ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ സ്ത്രീയായിരുന്നു അമൃതാ പ്രീതം. കാഗസ് തേ കാൻവാസ് എന്ന കൃതിക്ക് 1981-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. 1969ൽ പത്മശ്രീ പുരസ്‌കാരവും 2004ൽ പത്മവിഭൂഷൺ പുരസ്‌കാരവും ലഭിച്ചു.