കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ സ്‌മാർട്ട് സ്‌റ്റോർ സൂപ്പർ മാർക്കറ്റ് തേവര പണ്ഡിറ്റ് കറുപ്പൻ റോഡിൽ ആരംഭിച്ചു. 16,000 ചതുരശ്ര അടിയിലാണ് വിശാലമായ സ്‌റ്റോർ സജ്ജമാക്കിയിരിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, ഗ്രോസറി, അടുക്കള ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ സ്‌റ്റോറിലുണ്ട്.
തേവരയിൽ സ്‌മാർട്ട് സ്‌റ്റോർ തുറന്നതോടെ, കേരളത്തിൽ റിലയൻസ് സ്‌റ്റോറുകളുടെ എണ്ണം പത്തായി ഉയർന്നു. ഈ വർഷം എല്ലാ സാധനങ്ങൾക്കും മാക്‌സിമം റീട്ടെയിൽ വിലയേക്കാൾ അഞ്ചു ശതമാനം ഡിസ്‌കൗണ്ട് നൽകും. 1,499 രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോൾ ഒരു കിലോഗ്രാം പഞ്ചസാര 9 രൂപയ്ക്ക് ലഭിക്കും. പഴങ്ങൾക്കും പച്ചക്കറികൾക്കും ഏറ്റവും കുറഞ്ഞ വിലയാണുള്ളത്.
999 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുമ്പോൾ 500 എം.എൽ മിൽമ പ്രൈഡ് പാൽ, പ്ളാസ്‌റ്റിക് പാത്രങ്ങൾ തുടങ്ങിയവ 9 രൂപയ്ക്ക് ലഭ്യമാകുന്ന 'പവർ ഒഫ് 9" റിലയൻസ് സ്‌മാർട്ട് ഉദ്ഘാടന ഓഫറായി നൽകും.
ഫോട്ടോ:
തേവര പണ്ഡിറ്റ് കറുപ്പൻ റോഡിൽ പ്രവർത്തനം ആരംഭിച്ച റിലയൻസ് റീട്ടെയിലിന്റെ സ്‌മാർട്ട് സ്‌റ്റോർ സൂപ്പർ മാർക്കറ്റ്.