epl

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലിഗീൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്രിക്ക് തകർപ്പൻ ജയം.ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്‌റ്രർ സിറ്റി മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ബ്രൈറ്രൺ ഹോവ് ആൽബിയോണെ കീഴടക്കി. രണ്ട് ഗോളുമായി അഗ്യൂറോ സിറ്റിയുടെ വിജയത്തിലെ നിർണായക സാന്നിധ്യമായി. കെവിൻ ഡിബ്രൂയിനെ ബർണാഡോ സിൽവ എന്നിവർ ഓരോ ഗോൾ വീതം നേടി. അതേ സമയം മാഞ്ചസ്റ്രർ യുണൈറ്രഡും ചെൽസിയും സമനിലയിൽ കുരുങ്ങി. യുണൈറ്രഡിനെ സൗത്താംപ്ടണാണ് 1-1ന്റെ സമനിലയിൽ പിടിച്ചത്. കെവിൻ ഡാൻസോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരായി സൗത്താംപ്ടൺ ചുരുങ്ങിയെങ്കിലും അത് മുതലെടുക്കാൻ യുണൈറ്രഡിനായില്ല. ചെൽസിയെ ഷെഫീൽഡ് യുണൈറ്രഡാണ് 2-2ന്റെ സമനിലയിൽ കുരുക്കിയത്.

ജോക്കോവിച്ച് മുന്നോട്ട്

ന്യൂയോർക്ക്: യു.എസ്.ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിൽ നിലവിലെ പുരുഷ സിംഗിൾ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് നാലാം റൗണ്ടിൽ എത്തി. കഴിഞ്ഞ ദിവസം നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ അമേരിക്കയുടെ ഡെന്നിസ് കുഡ്ലയെ നേരിട്ടുള്ള സെറ്രുകളിൽ 6-3, 6-4, 6-2ന് കീഴടക്കിയാണ് ജോക്കോവിച്ച് അവസാന പതിനാറിൽ ഇടം നേടിയത്. റോജർ ഫെഡരറും നാലാം റൗണ്ടിൽ എത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന മത്സരത്തിൽ മാൻ ഒഫ് ദ മാച്ചായ ഇഷാൻ കിഷന് എൽ.എൻ.സി.പി.ഇ കാര്യവട്ടം പ്രിൻസിപ്പലും ഡയറക്ടറുമായ ജി.കിഷോ‌ർ ട്രോഫി സമ്മാനിക്കുന്നു.