my-home-

വീടുകളിൽ എത്രവൃത്തിയാക്കിയാലും തീരാത്തതാണ് ഈച്ചയെക്കൊണ്ടുള്ള ശല്യം. ‌ഡൈനിംഗ് ടേബിളിലും അടുക്കളയിലും എന്തിന് ലിവിംഗ് റൂമിൽ വരെ ഈച്ചശല്യം കൊണ്ട് പൊറുതിമുട്ടുന്നവരാണ് ഭ‌ൂരിപക്ഷവും. പച്ചക്കറിയും പഴവും ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ ഉള്ളതിനാൽ അടുക്കളയിലാണ് ഈച്ചശല്യം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ ഈച്ചശല്യത്തിന് വീട്ടിൽതന്നെ പരിഹാരം കാണാൻ കഴിയും.

കറുവാപ്പട്ടയില ചെറുതായി മുറിച്ച് അടുക്കളയിൽ വിതറിയാൽ ഈച്ചയും പാറ്റയുമുൾപ്പെടെയുള്ളവയെ ഒഴിവാക്കാനാവും. കറുവയിലയുടെ ഗന്ധം പാറ്റകളെ അകറ്റും

ഓറഞ്ച് എടുത്ത് അതിന് മുകളിൽ ഗ്രാമ്പു കുത്തിവെച്ച് അടുക്കളയുടെ പലഭാഗത്തായി വെച്ചാൽ കൊതുകുകളെയും ഈച്ചയെയും അകറ്റാം. തുളസിയില നന്നായി ഞെരടി വീടിന്റെയും അടുക്കളയുടെയും പല ഭാഗങ്ങളിലായി വിതറിയാൽ ഈച്ച ശല്യവും പ്രാണിശല്യവും ഒരു പരിധിവരെ തുരത്താം.