benyamin-

തിരുവനന്തപുരം: പ്രവാസി മലയാളികൾ അന്യദേശങ്ങളിൽ കേരളത്തെ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് നോവലിസ്റ്റ് ബെന്യാമിൻ. . തന്നെ എഴുത്തുകാരനാക്കിയത് ബെഹ്‌റിനിലെ പ്രവാസി ജീവിതമാണെന്നും ബെന്യാമിൻ പറഞ്ഞു. ഇരുപത് വർഷത്തോളമുള്ള തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും മടങ്ങി വരവിലൂടെ തനിക്കുണ്ടായ മാറ്റങ്ങളും തന്നെ എഴുത്തുകാരനാക്കുകയായിരുന്നു. നമുക്ക് നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും ചേരുന്ന ഇടങ്ങൾ ഇനി എങ്കിലും ഉണ്ടാക്കണം. മറ്റുള്ള ഇടങ്ങളിൽ നിന്നും ആശയങ്ങൾകടം കൊള്ളുന്ന പ്രവണത നിറുത്തണമെന്നും ബെന്യാമിൻ അഭിപ്രായപ്പെട്ടു.

കനകക്കുന്ൽ ഡി.സി കിഴക്കെമുറി ഫൗണ്ടേഷനും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റിൽ 'മടങ്ങി വരുന്ന കേരള പ്രവാസികളുടെ നഗരം' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമത്തിനെ പുനരാവിഷ്‌കരിക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ആരാലും തടുക്കാൻ കഴിയാത്തതാണെന്നും, ഇവിടെയുള്ള വീടിന്റെ രൂപകല്പനകൾ പലതും പുറം രാജ്യങ്ങളിൽ നിന്ന് ദത്തെടുത്തവയാണെന്നും ബെന്യാമിൻ പറഞ്ഞു.