അശ്വതി: സന്താനങ്ങളാലും മാതാവിനാലും ഗുണാനുഭവം ഉണ്ടാകും. സത്യസന്ധമായ ഇടപെടലുകൾ ജനപ്രീതിയും പ്രശംസയും ലഭ്യമാകും.
ഭരണി : സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സിനിമാ, നാടകകൃത്തുകൾക്ക് അനുകൂലമായ സമയം. പഠനത്തിൽ താത്പര്യവും ശ്രദ്ധയും ലഭിക്കും.
കാർത്തിക: ബാങ്കിൽ ഉദ്യോഗത്തിനായി പരീക്ഷ എഴുതിയവർക്ക് ലഭിക്കാനുള്ള സാദ്ധ്യത. കലാവാസനയുണ്ടാകും. ലുബ്ദ്ധമായി ചെലവഴിക്കും.
രോഹിണി : പ്രശസ്തിയും സർക്കാരിൽ നിന്ന് ബഹുമതിയും ലഭിക്കും. മാതാപിതാക്കളുടെ അഭിപ്രായം അനുസരിക്കും. അന്യർക്കുവേണ്ടി പരിശ്രമിക്കും.
മകയിരം : തീർത്ഥാടനത്തിന് സാദ്ധ്യത. സഹപ്രവർത്തകരാൽ മാനസിക സന്തോഷവും പലവിധ നന്മകളും ലഭിക്കും.
തിരുവാതിര: രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കും. ഗൃഹത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത.
പുണർതം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. അന്യർക്കുവേണ്ടി അടിമയെപ്പോലെ ജോലിചെയ്യേണ്ടതായി വരും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്.
പൂയം : മാതാപിതാക്കളെ അനുസരിക്കും. കലാവാസനയുണ്ടാകും. ഉപരിപഠനത്തിനായി വിദേശത്ത് പോകാൻ സാദ്ധ്യത. റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് വേഗം ബിസിനസ് നടക്കും.
ആയില്യം : ധനാഭിവൃദ്ധിയുണ്ടാകും. കുടുംബത്തിൽ നിന്നും മാറി താമസിക്കും. അപ്രതീക്ഷിതമായി അധിക ചെലവുകൾ വരാനിടയുണ്ട്.
മകം: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധ ചെലുത്തും. തൊഴിലഭിവൃദ്ധിയുണ്ടാകും.
പൂരം : സഹോദരങ്ങൾക്ക് സമയം നന്നല്ല. വ്യാപാരത്തിൽ ലാഭവും അറിവും വർദ്ധിക്കും. പഠനത്തിൽ ശ്രദ്ധ ചെലുത്തും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
ഉത്രം : പഠനത്തിൽ താത്പര്യം കുറയും. അടിക്കടി അലസത അനുഭവപ്പെടും. പലമേഖലകളിൽ കൂടിയും ധനാഗമനമുണ്ടാകും. ഇളയ സഹോദരന് സമയം നന്നല്ല.
അത്തം : പഠനത്തിൽ ശ്രദ്ധ ചെലുത്തും. സർക്കാരിൽ പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും.
ചിത്തിര : സന്താനങ്ങളാൽ മനസിന് സന്തോഷം. ആത്മാർത്ഥതയോടുകൂടി എല്ലാ കാര്യങ്ങളും ചെയ്തു തീർക്കും.
ചോതി : രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നതസ്ഥാന പ്രാപ്തി. സഹോദര ഐക്യം കുറയും. വാഹനം, വസ്തുക്കൾ വാങ്ങും.
വിശാഖം : സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സർക്കാർ ഉദ്യോഗത്തിലിരിക്കുന്നവർക്ക് സ്ഥാനക്കയറ്റവും സ്ഥലമാറ്റവും പ്രതീക്ഷിക്കാം.
അനിഴം: സുഹൃത്തുക്കളാൽ ധനനഷ്ടം വരാം. വിദേശത്ത് ജോലിക്കായി പോകാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം. സന്താനങ്ങളാൽ മാനസികമായി വിഷമതകളുണ്ടാകും.
തൃക്കേട്ട: ധനാഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമയം. തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് അനുകൂല സമയം. സഹോദര ഐക്യം പ്രതീക്ഷിക്കാം.
മൂലം : ദൈവഭക്തിയുണ്ടാകും. സഹോദരങ്ങൾ പരസ്പരം സഹകരിക്കുകയും സൽപ്രവൃത്തികൾ ചെയ്യും. വ്യാപാരം ചെയ്യുന്നവർക്ക് അനുകൂലമായ സമയം.
പൂരാടം: കുടുംബാഭിവൃദ്ധിയും കുടുംബത്തിൽ പലവിധ നന്മകളും ഉണ്ടാകും. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽകർമ്മങ്ങൾക്കായി പണം മാറ്റിവയ്ക്കും.
ഉത്രാടം : ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധ ചെലുത്തും. ആരോഗ്യനില മോശമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
തിരുവോണം: സൽപ്രവൃത്തികൾ ചെയ്യും. കുടുംബ ഐക്യവും സന്തോഷവും ഉണ്ടാകും. ശത്രുക്കളുടെ ശല്യമുണ്ടാകും. സുഖകരമായ ജീവിതസൗകര്യങ്ങൾ ലഭ്യമാകും. പലവിധ നന്മകളുണ്ടാവും.
അവിട്ടം : സർക്കാർ ജോലിക്കായി അപേക്ഷിക്കുന്നവർക്ക് ലഭിക്കാനുള്ള സാദ്ധ്യത. സുഹൃത്തുക്കളാൽ ധനനഷ്ടമുണ്ടാകും.
ചതയം : ധനാഭിവൃദ്ധിയും പ്രശസ്തിയും ലഭ്യമാകും. ബാങ്ക്, ചിട്ടി കമ്പനികൾ നടത്തുന്നവർക്ക് തിരികെ ലഭിക്കാനുള്ള പണം നഷ്ടപ്പെടും. യാത്രകൾക്കുള്ള അവസരം ലഭിക്കും.
പൂരുരുട്ടാതി : വിദ്യാഭ്യാസത്തിൽ അല്പം ശ്രദ്ധ ചെലുത്തും. പട്ടാളത്തിലോ പൊലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല മറുപടി ലഭിക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. ധനാഭിവൃദ്ധിയുടെ സമയം.
ഉത്രട്ടാതി : ഉപരിപഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യപ്രാപ്തിയുടെ സമയം. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം.
രേവതി : പെട്ടെന്നുള്ള തീരുമാനം വിപരീതഫലമുണ്ടാക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മാനസികമായ സമ്മർദ്ദമുണ്ടാകും.