ആയുർവേദത്തിലെ അമൂല്യ സസ്യങ്ങളിലൊന്നാണ് നീലയമരി. ഇതിന് നീല, നീലിനി, നീലിക, ശരഭി, തുത്ഥ, ഗ്രാമിണി, രഞ്ജിനി എന്നീ പേരുകളും ഉണ്ട് .
മുടി വളർച്ച കൂട്ടാനും അൾസർ, കരൾരോഗം, അപസ്മാരം, വാതം, ചർമ്മരോഗങ്ങൾ, മൂത്രച്ചുടിച്ചിൽ , പ്രാണികൾ കടിച്ചുണ്ടായ വിഷം എന്നിവയ്ക്കും ഔഷധമാണ് നീലയമരി. അമരി ഇല ചതച്ച് നീരെടുത്ത് എണ്ണ തയാറാക്കി പുരട്ടിയാൽ നര, താരൻ എന്നിവയെ അകന്ന് മുടി സമൃദ്ധമായി വളരും.
പ്രാണികൾ കടിച്ച ഭാഗത്ത് നീലയമരി അരച്ച് പുരട്ടുന്നത് വിഷം അകറ്റാൻ സഹായിക്കും. മൂത്രച്ചുടിച്ചിൽ അകറ്റാൻ അമരിവേര് ആട്ടിൻ പാലിൽ ചേർത്ത് കാച്ചി കുടിക്കുക. ഒരു ഗ്ലാസ് പാലിന് 10 ഗ്രാം അമരി വേര് എന്നതാണ് കണക്ക്. മഞ്ഞപ്പിത്ത രോഗികൾ ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം അമരിച്ചെടിയുടെ ഇല പിഴിഞ്ഞെടുത്ത നീര് തേനിൽ ചേർത്ത് കഴിക്കുക.