വളാഞ്ചേരി: കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആതവനാട് ചോറ്റൂരിലെ കരിങ്കൽ ക്വാറിയിൽ വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം. തിരൂർ കാളാട് സ്വദേശി റഫീഖുദ്ധീൻ (24) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തിരൂരിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്തത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു . മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.