savitha

എടപ്പാൾ: യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പേരശ്ശനൂർ അങ്ങാടി പറമ്പിൽ നാരായണന്റെ മകൾ അഡ്വ. സവിത (27) അണ് ട്രെയിൻ തട്ടി മരിച്ചത്. കുറ്റിപ്പുറം രാങ്ങാട്ടൂർ തൊട്ടായി പാലത്തിനു സമീപത്ത് ഉച്ചയ്ക്ക് മൂന്നിനാണ് സവിതയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പൊന്നാനി സ്വദേശി ശ്രീജിത്ത്‌. മാതാവ് ദേവകി. എട്ടുമാസം മുമ്പാണ് വിവാഹിതയായത്.