മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളില്ലാത്ത പാണക്കാട്ടെ പൂമുഖത്ത് സാംസ്കാരിക കേരളം ഒത്തു കൂടി. തങ്ങളുടെ ജീവിതം നൽകിയ സന്ദേശവും തങ്ങളെന്ന നേതാവിനെയും ചടങ്ങിൽ ഓർത്തെടുത്തു. മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ ഒത്തുചേർന്നു.
ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സ്വാഗതം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, ഡോ.എം.കെ മുനീർ, പാലോളി മുഹമ്മദ് കുട്ടി, ആര്യാടൻ മുഹമ്മദ്, മാദ്ധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ്, കെ.ആലിക്കുട്ടി മുസ്ലിയാർ, ടി.പി അബ്ദുള്ളക്കോയ മദനി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, കുട്ടി അഹമ്മദ് കുട്ടി, എം.എൻ നഫേൽ (ശ്രീലങ്ക), മുഹമ്മദ് റഈസ് ബിൻ നൂറുദ്ദീൻ (മലേഷ്യ), ചലച്ചിത്ര സംവിധായകൻ ജയരാജ്, ഡോ.ആസാദ് മൂപ്പൻ, ചന്ദ്രിക പത്രാധിപർ സി.പി സെയ്തലവി, നവാസ് പാലേരി, പി.എം.എ ഗഫൂർ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു. ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്, പി.എം.എ സലാം, കെ.എസ് ഹംസ, സി.എച്ച് റഷീദ്, സി.എം.എ കരീം, അബ്ദുറഹ്മാൻ രണ്ടത്താണി, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ.എൻ ഷംസുദ്ദീൻ, കെ.എൻ.എ ഖാദർ, പി.അബ്ദുൽ ഹമീദ്, സി.മമ്മുട്ടി, അഡ്വ.എം ഉമ്മർ, പി.ഉബൈദുള്ള , പി.കെ ബഷീർ, ടി.വി ഇബ്രാഹിം, അഡ്വ.യു.എ ലത്തീഫ്, അഡ്വ.എം.റഹ്മത്തുല്ല, കോഴിക്കോട് ഖാസി സയ്യിദ് നാസർ അബ്ദുൽഹയ്യ് ശിഹാബ് തങ്ങൾ, കെ.മുഹമ്മദുണ്ണി ഹാജി, മെട്രോ മുഹമ്മദ് ഹാജി, അഷ്റഫ് കോക്കൂർ, സി. മുഹമ്മദലി, ഉമ്മർ അറയ്ക്കൽ, എം.കെ ബാവ, ഇസ്മയിൽ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, അഡ്വ.എൻ സൂപ്പി, എം.പി.എം ഇസ്ഹാഖ് കുരിക്കൾ, സി.കെ സുബൈർ, അഡ്വ. ഫൈസൽ ബാബു, എം.എ സമദ്, നജീബ് കാന്തപുരം, ഫൈസൽ ബാഫഖി തങ്ങൾ, മുജീബ് കാടേരി, പി.ഇസ്മയിൽ, ആഷിഖ് ചെലവൂർ, വി.അൻവർസാദത്ത്, പി.ജി മുഹമ്മദ്, വി.വി മുഹമ്മദലി, ടി.പി അഷ്റഫലി, ഷെമീർ ഇടിയാട്ടിൽ, എൻ.എ കരീം, പി.വി അഹമ്മദ് സാജു, എ.കെ സൈനുദ്ദീൻ മാസ്റ്റർ, എം.സി വടകര, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, എടപ്പാൾ ബാപ്പു, പി.വി മുഹമ്മദ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു. സയ്യിദ് യൂസുഫ് തങ്ങൾ നന്ദി പറഞ്ഞു.