exam-postponed

തേഞ്ഞിപ്പലം: കനത്ത മഴ കാരണം​ കേരള, എം.ജി, കാലിക്കറ്റ്,​ കണ്ണൂർ, ആരോഗ്യ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് നിശ്ചയിക്കും. കേരള സർവകലാശാല ആഗസ്റ്റ് 12ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ടെക് പരീക്ഷ (2013 സ്കീം) 14ലേക്ക് മാറ്റി. തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന എല്ലാ കോഴ്സുകൾക്കും 10, 11 തീയതികളിൽ ക്ലാസ് ഉണ്ടായിരിക്കില്ല.