മലപ്പുറം : ഒറ്റരാത്രികൊണ്ട് മലയോരമേഖലയെ വെള്ള ത്തിൽ മുക്കി മഴയുടെ സംഹാ ര താണ്ഡവം. നിലമ്പൂർ നഗ രവും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തി നടിയിലായി. ആയിരത്തോളം പേരെ തോണികളിലുംലൈഫ് ബോട്ടുകളിലുമായി രക്ഷപ്പെ ടുത്തി. അന്ത്യന്തംമികച്ച രീതിയിൽ നടന്ന രക്ഷാപ്രവർ ത്തനമാണ് കെടുതികളുടെ ഭീകരത കുറച്ചത്.
കാലവർഷം ശക്തമായതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഇന്നും റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും കർശന ജാഗ്രത പുലർത്താൻ ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശിച്ചു. മഴക്കെടുതികൾ വിലയിരുത്താനും അടിയന്തര നിർദ്ദേശങ്ങൾ നൽകാനും കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ ജാഗ്രത അവലോകന യോഗം ചേർന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദേശം നൽകി. അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കാൻ തഹസിൽദാർമാരോട് നിർദ്ദേശിച്ചു.
ജില്ലാതല കൺട്രോൾ റൂമിന് ജില്ലാകളക്ടറും ഡിസാസ്റ്റർ മാനേജ്മെന്റിന് ഡെപ്യൂട്ടി കളക്ടറും മേൽനോട്ടം വഹിക്കും. കൂടാതെ കൺട്രോൾ റൂമിന് വിവിധ വകുപ്പുകൾക്ക് നോഡൽ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വകുപ്പുകളുടെ മേൽനോട്ടത്തിനായി ജില്ലാതല കൺട്രോൾ റൂമിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. താലൂക്കടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ജില്ലാകളക്ടർക്ക് യഥാസമയം കൈമാറും. മഴക്കെടുതി കൂടുതലുള്ള ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയവരുടെ സേവനങ്ങളും വൈദ്യുതി തടസങ്ങൾ നീക്കാൻ കെ.എസ്.ഇ.ബി യുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ രണ്ടു നേരം സന്ദർശിച്ച് പരിശോധന നടത്തണം. ജില്ലാ ഭരണസംവിധാനത്തിന്റെ മുന്നറിയിപ്പുകൾ യഥാസമയം ജനങ്ങളോട് ശ്രദ്ധിക്കാനും വ്യാജ അറിയിപ്പുകൾ ഒഴിവാക്കാനും കളക്ടർ നിർദ്ദേശം നൽകി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 10, 11 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 204.മില്ലീമീറ്ററിൽ അധികം മഴയ്ക്കുള്ള സാദ്ധ്യതയാണുള്ളത്.
യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം,എ.ഡി.എം എൻ.എം മെഹ്റലി, ഡെപ്യൂട്ടി കളക്ടർ ഡോ.ജെ.ഒ അരുൺ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ജില്ലാ കൺട്രോൾ റൂം
0483 2736320-326
ടോൾഫ്രീ 1077
വാട്ട്സ് ആപ്പ് നമ്പറുകൾ
9383463212, 9383464212
താലൂക്ക് തല കൺട്രോൾറൂം
ഫോൺ നമ്പറുകൾ
നിലമ്പൂർ 04931221471
ഏറനാട് 04832766121
പെരിന്തൽമണ്ണ 04933227230
പൊന്നാനി 04942666038
തിരൂർ 04942422238
തിരൂരങ്ങാടി 04942461055
കൊണ്ടോട്ടി 04832713311