kottav
കൊട്ടാവ് മലയുടെ ഭാഗങ്ങളിലെ മണ്ണിടിച്ചിൽ,​ ഓരോ ദിവസവും ഇതിന്റെ വ്യാപ്തി കൂടി വരികയാണ്

മ​ഞ്ചേ​രി​:​ ​കാ​ല​വ​ർ​ഷം​ ​ക​ന​ക്കു​ക​യും​ ​ദു​ര​ന്തം​ ​പെ​യ്തി​റ​ങ്ങു​ക​യും​ ​ചെ​യ്യു​മ്പോ​ൾ​ ​ക​ടു​ത്ത​ ​ആ​ശ​ങ്ക​യി​ലാ​ണ് ​മ​ഞ്ചേ​രി​ ​ചെ​ങ്ങ​ര​യി​ൽ​ ​കൊ​ട്ടാ​വ് ​മ​ല​യു​ടെ​ ​താ​ഴ്‌​വാ​രം.​ ​മ​ല​യി​ൽ​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​ശ​ക്ത​മാ​യ​ ​ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യാ​ൽ​ ​മ​ല​യു​ടെ​ ​താ​ഴ്‌​വാ​ര​ത്തു​ള്ള​ ​അ​റു​പ​തോ​ളം​ ​വീ​ടു​ക​ൾ​ ​മ​ണ്ണി​ന​ടി​യി​ലാ​വു​മെ​ന്ന​താ​ണ് ​അ​വ​സ്ഥ.
1994​ ​മു​ത​ൽ​ ​ചെ​ങ്ങ​ര​ ​കൊ​ട്ടാ​വു​ ​മ​ല​യി​ൽ​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്നു​ണ്ട്.​ ​ഇ​ത്ത​വ​ണ​യും​ ​സ്ഥി​തി​യി​ൽ​ ​മാ​റ്റ​മി​ല്ല.​ ​പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​മ​ണ്ണി​ടി​ഞ്ഞു​ ​മ​ല​ ​ത​ന്നെ​ ​താ​ഴു​ന്ന​ ​പ്ര​തി​ഭാ​സ​മാ​ണ് ​ഇ​വി​ടെ​ ​നി​ല​നി​ൽ​ക്കു​ന്ന​ത്.​ ​മ​ഴ​ ​ശ​ക്ത​മാ​യി​ ​തു​ട​രു​മ്പോ​ൾ​ ​മ​ല​യി​ടി​ഞ്ഞു​ ​വീ​ഴാ​വു​ന്ന​ ​സ്ഥി​തി​ ​താ​ഴ്‌​വാ​ര​ത്തെ​ ​ജ​ന​ങ്ങ​ളെ​ ​ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു.​ ​അ​റു​പ​തോ​ളം​ ​കു​ടും​ബ​ങ്ങ​ളാ​ണ് ​മ​ല​ക്കു​ ​താ​ഴെ​യു​ള്ള​ത്.​ ​മ​ല​യി​ൽ​ ​വി​ള്ള​ൽ​ ​വീ​ഴു​ക​യും​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​ആ​രം​ഭി​ക്കു​ക​യും​ ​ചെ​യ്യു​മ്പോ​ൾ​ ​സ്ത്രീ​ക​ളേ​യും​ ​കു​ട്ടി​ക​ളേ​യും​ ​പ്രാ​യ​മാ​യ​വ​രേ​യു​മെ​ല്ലാം​ ​ബ​ന്ധു​ ​വീ​ടു​ക​ളി​ലേ​ക്കു​ ​മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ​നാ​ട്ടു​കാ​ർ.
മ​ഴ​ ​ക​ന​ക്കു​മ്പോ​ൾ​ ​സു​ര​ക്ഷി​ത​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ ​മാ​റു​ക​യാ​ണ് ​ഇ​പ്പോ​ൾ​ ​നാ​ട്ടു​കാ​ർ.​ ​കൊ​ട്ടാ​വു​മ​ല​ ​ഇ​ടി​യു​ന്ന​ ​പ്ര​തി​ഭാ​സം​ ​എ​ന്തു​ ​കാ​ര​ണ​ത്താ​ലെ​ന്ന് ​ഇ​ന്നാ​ട്ടു​കാ​ർ​ക്ക​റി​യി​ല്ല.​ ​എ​ന്നാ​ൽ​ ​ഏ​തു​ ​സ​മ​യ​വും​ ​ത​ക​രാ​വു​ന്ന​ ​നി​ല​യി​ലാ​ണ് ​മ​ല.​ ​റ​ബ്ബ​ർ​ ​തോ​ട്ട​മാ​ണ് ​മ​ല​മു​ക​ളി​ൽ.​ ​കൂ​റ്റ​ൻ​ ​ഉ​രു​ള​ൻ​ ​ക​ല്ലു​ക​ളും​ ​താ​ഴെ​ ​പ​തി​ക്കാ​വു​ന്ന​ ​നി​ല​യി​ൽ​ ​നി​ൽ​ക്കു​ന്നു.​ഇ​വി​ടെ​നി​ന്നു​ ​മാ​റി​ ​താ​മ​സി​ക്കു​ന്ന​വ​രും​ ​അ​ശാ​ന്തി​യി​ലാ​ണ് ​ഓ​രോ​ ​ദി​വ​സ​ങ്ങ​ളും​ ​ത​ള്ളി​ ​നീ​ക്കു​ന്ന​ത്.​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​നാ​യി​ ​ആ​ർ​ജി​ച്ച​ ​സ​മ്പാ​ദ്യ​ങ്ങ​ളെ​ല്ലാം​ ​ന​ഷ്ട​മാ​വു​മെ​ന്ന​ ​ഭീ​തി​യെ​ക്കാ​ൾ​ ​ഉ​റ്റ​വ​രു​ടെ​ ​ജീ​വ​നും​ ​ഇ​വ​രു​ടെ​ ​ഉ​റ​ക്കം​ ​കെ​ടു​ത്തു​ന്നു.​ ​നാ​ട്ടു​കാ​രു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​ജി​യോ​ള​ജി,​ ​റ​വ​ന്യു​ ​വ​കു​പ്പ​ധി​കൃ​ത​രും​ ​ത​ദ്ദേ​ശ​ഭ​ര​ണ​പ്ര​തി​നി​ധി​ക​ളും​ ​ഇ​വി​ടെ​ ​സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ്ര​ശ്‌​ന​മെ​ന്തെ​ന്നു​ ​നാ​ട്ടു​കാ​രെ​ ​ബോ​ധ്യ​പ്പെ​ടു​ത്താ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കാ​യി​ട്ടി​ല്ല.​ ​മ​റ്റൊ​രു​ ​ക​വ​ള​പ്പാ​റ​യും​ ​പു​ത്തൂ​ർ​മ​ല​യും​ ​കൊ​ട്ടാ​വു​ ​മ​ല​യി​ലും​ ​ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നു​ ​ഇ​ന്നാ​ട്ടു​കാ​ർ​ ​ഉ​ള്ളു​രു​കി​ ​പ​റ​യു​ന്ന​ത് ​വെ​റും​വാ​ക്കാ​വാ​തി​രി​ക്കാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ഇ​ട​പെ​ട​ൽ​ ​അ​നി​വാ​ര്യ​മാ​ണ്.