താനൂർ: നടക്കാവ് പരിസരത്ത് അജ്ഞാത യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഏകദേശം 32 വയസ്സ് പ്രായം തോന്നിക്കുന്നുണ്ട്. കള്ളികളോട് കൂടിയ ഇളം പച്ച ഷർട്ടായിരുന്നു ധരിച്ചിരുന്നത്. വലതുകൈയിൽ കറുത്ത റബർ വളയും വിരലിൽ ഒരു ചുവന്ന കൽമോതിരവും അണിഞ്ഞിട്ടുണ്ട്. താനൂർ പൊലീസ് കേസെടുത്തു. ഏതെങ്കിലും വിവരം കിട്ടുന്നവർ താനൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ: 0494 2440 221.