ചങ്ങരംകുളം: മുതിർന്ന കോൺഗ്രസ് നേതാവും ആലങ്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായിരുന്ന പട്ടയത്ത് സുബ്രഹ്മണ്യൻ (58) നിര്യാതനായി. അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വെളിയങ്കോട് ബ്ളോക്ക് വൈസ് പ്രസിഡന്റ്, ആലങ്കോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ചങ്ങരംകുളം ഐ.എൻ.ടി.യു.സി സെക്രട്ടറി, കോക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: രത്‌നകുമാരി. മക്കൾ: രാഹുൽ, രേഖ. മരുമക്കൾ: സുജിത്ത്, രേഷ്മ.