vv

നി​ല​മ്പൂ​ർ​:​ ​സു​ഹൃ​ത്തി​നൊ​പ്പം​ ​യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ​ ​ബൈ​ക്ക് ​മ​റി​ഞ്ഞ് ​റോ​ഡി​ലേ​ക്ക് ​തെ​റി​ച്ചു​ ​വീ​ണ​ ​യു​വാ​വ് ​കാ​ർ​ ​ദേ​ഹ​ത്ത് ​ക​യ​റി​ ​മ​രി​ച്ചു.​ ​കോ​ട്ട​യ്ക്ക​ൽ​ ​ര​ണ്ട​ത്താ​ണി​ ​തോ​ഴ​ന്നൂ​ർ​ ​പാ​റ​പ്പു​റം​ ​മ​ച്ചി​ഞ്ചേ​രി​ ​മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ​ ​മ​ക​ൻ​ ​സെ​യ്താ​ല​വി​ക്കു​ട്ടി​ ​(28​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കീ​ട്ട് ​അ​ഞ്ച​ര​യോ​ടെ​ ​നി​ല​മ്പൂ​ർ​ ​മു​തീ​രി​ ​വ​ള​വി​ലാ​ണ് ​അ​പ​ക​ടം.​ ​സു​ഹൃ​ത്താ​ണ് ​ബു​ള്ള​റ്റ് ​ഓ​ടി​ച്ചി​രു​ന്ന​ത്.​ ​ക​രു​ളാ​യി​യി​ലേ​ക്ക് ​പോ​കു​ന്ന​തി​നി​ടെ​ ​വ​ള​വി​ലെ​ത്തി​യ​പ്പോ​ൾ​ ​ബ്രേ​ക്കി​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ബൈ​ക്ക് ​മ​റി​യു​ക​യാ​യി​രു​ന്നു.​ ​റോ​ഡി​ലേ​ക്ക് ​തെ​റി​ച്ചു​വീ​ണ​ ​സെ​യ്താ​ലി​ക്കു​ട്ടി​യു​ടെ​ ​ദേ​ഹ​ത്തു​കൂ​ടെ​ ​പി​റ​കി​ലു​ണ്ടാ​യി​രു​ന്ന​ ​കാ​ർ​ ​ക​യ​റി​യി​റ​ങ്ങി.​ ​ഉ​ട​ൻ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ക​ഴി​ഞ്ഞ​ 15​നാ​ണ് ​ഇ​യാ​ളു​ടെ​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ​ത്.​ ​മാ​താ​വ്:​ ​ഫാ​ത്തി​മ.​ ​ഭാ​ര്യ​:​ ​ജെ​സി.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​സു​ൽ​ഫിക്ക​ർ,​ ​റ​സീ​ന,​ ​സാ​ജി​ദ,​ ​സു​ഹ​റാ​ബി.​ ​മൃ​ത​ദേ​ഹം​ ​നി​ല​മ്പൂ​ർ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ൽ.