hhhh

എടവണ്ണപ്പാറ: വിദേശ മാർക്കറ്റിൽ ഒന്നരക്കോടി രൂപ വിലമതിക്കുന്ന ഹാഷിഷുമായി രണ്ടുപേർ അറസ്റ്റിൽ. എടപ്പാൾ കാഞ്ഞിരമുക്ക് കോറോത്ത് ഷമീർ (38)​, തിരൂർ പുറത്തൂർ പുതുപള്ളി കല്ലനാട്ടിക്കൽ റസാഖ് (46)​ എന്നിവരാണ് പിടിയിലായത്. ഒന്നേകാൽ കിലോ തൂക്കംവരുന്ന ഹാഷിഷ് ബൈക്കിൽ വില്പനയ്ക്കായി എത്തിച്ചപ്പോഴാണ് പ്രതികളെ ആന്റി നർകോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സിന്റെയും വാഴക്കാട് പൊലീസിന്റെയും നേതൃത്വത്തിൽ പിടികൂടിയത്. രണ്ടുമാസമായി സ്‌പെഷ്യൽ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. രഹസ്യവിവരത്തെ തുടർന്ന് എടവണ്ണപ്പാറ എടശ്ശേരിക്കടവ് പാലത്തിനടുത്തുവച്ചാണ് പ്രതികളെ പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ഇത്രയും ഹാഷിഷ് ലഭിക്കണമെങ്കിൽ ഏകദേശം 200 കിലോ കഞ്ചാവ് വാറ്റിയെടുക്കണം.

ഡി.ജെ പാർട്ടികൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്തുന്ന സംഘങ്ങൾക്ക് കൈമാറാനാണ് പ്രതികളെത്തിയത്. ഗൂഡല്ലൂർ സ്വദേശിയാണ് കുറ്റിപ്പുറത്ത് വച്ച് ഹാഷിഷ് തങ്ങൾക്ക് കൈമാറിയതെന്നു ചോദ്യംചെയ്യലിൽ പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.