നിലമ്പൂർ: റെയിൽവേ ട്രാക്കിലിരുന്ന് ചീട്ടു കളിക്കുകയായിരുന്ന ആറു പേരെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. രാത്രി തൊടിയപുലത്തിനും വാണിയമ്പലം സ്റ്റേഷനും ഇടയിൽ ഷൊർണ്ണൂർ ആർ.പി.എഫ് ഇൻസ്പെക്ടർ മനോജ്കുമാർ യാദവും നിലമ്പൂർ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ രമേഷ് കുമാറും കോൺസ്റ്റബിൾ ബിനുവും നടത്തിയ പരശോധനയിലാണ് ചീട്ടുകളി ശ്രദ്ധയിൽപെട്ടത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ റെയിൽവേ ട്രാക്കിൽ കൂടി നടക്കുക, കളിക്കുക, ഓടുന്ന വണ്ടിയിൽ കല്ലെറിയുക, ട്രാക്കിൽ കല്ലുവയ്ക്കുക തുടങ്ങിയ സംഭവങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും സംശയകരമായി റെയിൽപാതയിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടനെ ആർ.പി.എഫ് ടോൾ ഫ്രീ നമ്പർ 182 ൽ അറിയിക്കണമെന്നും നിലമ്പൂർ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ രമേഷ് കുമാർ അറിയിച്ചു