തവനൂർ: കഴിഞ്ഞ വർഷത്തെ മഹാപ്രളയം തവനൂർ പുഴയോരത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റി.പ്രളയത്തിൽ ഒലിച്ചുവന്ന വൻ മണൽശേഖരം പുഴയോരത്ത് അടിഞ്ഞിരുന്നു.. തവനൂരിലെ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടെ ചെറിയ ഇരിപ്പിടങ്ങളും കുട്ടികളുടെ ഊഞ്ഞാലും മറ്റും ഒരുക്കിയതോടെ ഒരു പാർക്കിന്റെ രൂപഭാവം പുഴയോരത്തിന് കൈവന്നു. തുടർന്ന് വലിയ തോതിൽ ജനങ്ങൾ ഇങ്ങോട്ടെത്താൻ തുടങ്ങി. സായാഹ്നങ്ങളിൽ നിരവധി കുടുംബങ്ങൾ ഇവിടെയെത്താറുണ്ട്.ഇത്തവണ പ്രളയമുണ്ടായപ്പോൾ നിലവിലുള്ള മണൽ ഒഴുകിപ്പോവുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, കാര്യമായ നാശനഷ്ടമുണ്ടായില്ല. കൂടുതൽ മണൽ എത്തുകയും ചെയ്തു.
പുഴയോരത്തെ കൂടുതൽ മനോഹരമാക്കാനുള്ള തയ്യാറെടുപ്പിലാണ്പുഴയോര പരിസ്ഥിതി പ്രവർത്തകരായ കോർഡിനേറ്റർ പി.വി. അനിൽ, സി.പി. വേലായുധൻ, മോനുട്ടി, അഷറഫ് എന്നിവർ.