നാട്ടിൽ വർദ്ധിച്ച് വരുന്ന മലിനീകരണം ബയോ ടെക്‌നോളജിസ്റ്റായ പി.എം. സ്വാദിഖിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. അങ്ങനെയാണ് സ്വാദിഖിന്റെ നേതൃത്വത്തിൽ മലപ്പുറം കേന്ദ്രമായി ബയോ എൻവയേൺ ടെക് (ബി.ഇ.ടി-ബെറ്റ്), യുവിൻ ജല ഗുണമേന്മ പരിശോധന ലാബോറട്ടറി, സർക്കാറിതര ഗവേഷക കൂട്ടായ്മയായ BIOTOUCH APPLIED RESEARCH CONSORTIUM എന്നീ സ്ഥാപനങ്ങളുടെ തുടക്കം ഉണ്ടായത്. ഇന്ന് BET ന്റെ ഏഴോളം കണ്ടുപിടുത്തങ്ങൾ പേറ്റന്റിനായുള്ള പരിഗണനയിലാണ്.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് ബയോടെക്‌നോളജി അധ്യാപകനായിരുന്ന കാലത്താണ് പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ മേഖലയിലേക്ക് ശ്രദ്ധയൂന്നുന്നതും, ആ മേഘലയിലേക്ക് കരിയർ മാറ്റി പണിയണം എന്ന ആഗ്രഹം വല്ലാതെ ശക്തമാകുന്നതും. നമ്മുടെ ഏറ്റവും വലിയ നിധികളായ പുഴകളും തോടുകളും മാലിന്യമൊഴുകാനുള്ള ഓടകളായി മാറുന്ന ഒരു കാലത്തിലെക്കല്ലേ നമ്മൾ പോകുന്നത്. കോഴി മാലിന്യവും പ്ലാസ്റ്റിക്കും കൊണ്ടിട്ടു ജലാശയങ്ങൾ നശിപ്പിക്കുന്നു, ഊർജ്ജമാക്കി മാറ്റാവുന്ന ജൈവ മാലിന്യങ്ങൾ പൊതുസ്ഥലത്ത് കൊണ്ട് തള്ളുന്നു. ഇതൊക്കെ നേരിൽ കണ്ട് ഒരുപാട് സന്നദ്ധ സംഘടനകൾ പ്ലസ്റ്റിക്കിനെതിരെ ബോധവൽക്കരണം നടത്തുന്നു, ഈ കഴിഞ്ഞ മാസമാണ് ഒരു പ്രമുഖ സന്നദ്ധ സംഘടന പ്രവർത്തകർ കോഴിക്കോട്ടെ പ്രസിദ്ധമായ കനോലി കനാൽ വൃത്തിയാക്കാനായി കൂട്ടമായി ഇറങ്ങിയത്. എന്നാൽ മറ്റൊരു വശത്ത് ലോകത്ത് ഏറ്റവും നന്നായി മഴ കിട്ടുന്ന നാടായിട്ടും വേനലിൽ നാമെല്ലാം വരൾച്ച നേരിടുന്നു. വലിയൊരു വിഭാഗം ജനങ്ങൾ അവസാനം സർക്കാരിന്റെയോ സന്നദ്ധ സംഘടനകളുടെ വെള്ളവണ്ടിയും കാത്തുനിൽക്കേണ്ടിവരുന്നു.
സന്നദ്ധ സംഘടനകൾക്കും പൊതു ജനങ്ങൾക്കും ചെയ്യാവുന്നതിനേക്കാൾ ഈ മേഖലയിൽ പ്രവർത്തിക്കാൻ ആവുന്നവരാണ് ഈമേഖലയിൽ പഠനഗവേഷനം നടത്തുന്നവർ. അവർക്ക് മേഖലയിൽ ഒരുപാട് നല്ല മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയും. ഈ തിരിച്ചറിവിൽ നിന്നാണ് 5 വർഷങ്ങൾക്ക് മുന്നേ ആ തീരുമാനം എടുത്തത്. അധ്യാപന ജീവിതത്തിൽ നിന്ന് പുതിയ ഒരു മേഖലയിലേക്ക് കാലെടുത്തു വെച്ചു. ഒരു സംഘം ഗവേഷകരേയും എൻഞ്ചിനീയർമാരെയും കൂടെ കൂട്ടി. 5 വർഷത്തെ കഠിന പ്രയത്‌നത്താൽ ഇന്ന് ദൈവത്തിന്റെ അനുഗ്രഹത്താൽ ഗാർഹിക വാണിജ്യ വ്യാവസായിക മേഖലയിലെ എല്ലാവിധ മലിനീകരണ പ്രശ്‌നങ്ങൾക്കും, മറ്റു ജലാനുബന്ധ ആവശ്യങ്ങൾക്കും ശാസ്ത്രീയമായ പരിഹാര മാർഗ്ഗങ്ങൾ ചെയ്തുകൊടുക്കാൻ കഴിയുന്ന TOTAL ENVIRONMENTAL MANAGEMENT COMPANY യാവാൻ സാധിച്ചിരിക്കുന്നു. 'എല്ലാ പൊലൂഷനും സോലൂഷനുണ്ട്, ഇല്ലെങ്കിൽ ഉണ്ടാക്കാം, ബെറ്റ് വെക്കൂ..' എന്നിപ്പോൾ അത്മവിശ്വാസത്തോടെ പറയാൻ ഇവർക്ക് കഴിയുന്നുണ്ട്. ഈ മേഖലയിൽ 10 ഓളം നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ സാധിച്ചു. മലിനീകരണ പ്രശ്‌നങ്ങൾക്ക് ശാസ്ത്രീയമായി പരിഹാരം കാണാനും കുറെ പേരുണ്ടാവണം നാട്ടിൽ.
1. അധ്യാപക ജീവിതത്തിൽ നിന്ന് മാറി ഇങ്ങോട്ട് വന്നപ്പോൾ എന്ത് തോന്നുന്നു. ?
കുട്ടികളെ പഠിപ്പിക്കുന്നതിന് ബദലായി സമൂഹത്തിനു പറഞ്ഞുകൊടുക്കുകയാണിപ്പോൾ, ചെയ്തു കൊടുക്കുകയുമാണിപ്പോൾ. സമൂഹത്തെ ബോധവൽക്കരിക്കുക എന്ന റോൾ അധ്യാപന റോൾ തന്നെയാണല്ലോ. ഈ മേഖലയിൽ നിരന്തരം ബോധവൽക്കരണ, പരിശീലന ക്ലാസുകൾ ചെയ്യാറുണ്ട്. മലപ്പുറം ജില്ലാ ശുചിത്വ മിഷൻ സാങ്കേതിക സമിതിയിൽ 2016 മുതലുണ്ട്. ഗവേഷണ പ്രവർത്തനങ്ങളിൽ പഴയതിനേക്കാൾ കൂടുതൽ സജീവവുമാണ്.
2. നമുക്ക് നിങ്ങൾ ഇടപെടുന്ന മേഖലകളിലേക്ക് വരാം.? പ്രകൃതിയും മലിനീകരണ നിയന്ത്രണവും ഒക്കെ ഈ മഹാ പ്രളയം കഴിഞ്ഞ ഘട്ടത്തിലും കേരളത്തിലെ വളർന്നു വരുന്ന വരൾച്ചാ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്നു നമുക്ക്.? തീർച്ചയായും. വരൾച്ചാ ഭീഷണി നേരിടാൻ സർക്കാർ തലത്തിൽ മഴക്കുഴി, മഴവെള്ള സംഭരണി, കിണർ റീച്ചാർജ്ജ് പോലുള്ളവ വ്യാപകമാക്കാൻ ഉള്ള ശ്രമം തുടങ്ങിയിട്ട് കുറെയായി. ഇതിൽ നമ്മുടെ നാട്ടിൽ ഏറ്റവും ഫലപ്രദമായത് കിണർ റീച്ചാർജ്ജിംഗ് ആണ്. കിണർ ജലത്തിന്റെ ഗുണവും അളവും ഇതിലൂടെ മെച്ചപ്പെടുത്താം. അത് കൊണ്ട് തന്നെ ഞങ്ങൾ ഇതിൽ ഗൗരവമായി ഇടപെടുന്നുണ്ട്. നിലവിൽ ഉള്ള കിണർ റീച്ചാർജ്ജിംഗ് സംവിധാനങ്ങൾക്കുള്ള പ്രധാന പ്രശ്‌നം അതിന്റെ ഫിൽട്രേഷനുമായി ബന്ധപ്പെട്ടതാണ്. ഇതിൽ അടിഞ്ഞു കൂടുന്ന അഴുക്കു മാറ്റാൻ സംവിധാനമൊന്നുമില്ല, ഓരോ വർഷവും ഫിൽറ്റർ മീഡിയ മാറ്റുന്ന രൂപത്തിൽ ആണ് നിലവിൽ അവ സംവിധാനിക്കുന്നത്. ഇത് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടും, കുടിവെള്ളത്തിന്റെ ഗുണമേന്മ കുറക്കുകയും ചെയ്യാം. അത് കൊണ്ട് തന്നെ ഒരു വർഷം കഴിയുന്നതോടെ ഉപയോഗ ശൂന്യമാവുകയാണ് മിക്ക കിണർ റീചാർജിംഗ് യൂണിറ്റുകളും. അതിന് പരിഹാരമായി ഞങ്ങൾ ബാക്ക് വാഷിംഗ് ഏർപെടുത്തി. അതോടെ ഫിൽറ്റർ മെറ്റീരിയൽ മാറ്റേണ്ട ആവശ്യം ഇല്ലാതായി, എപ്പോൾ വേണമെങ്കിലും കഴുകി വൃത്തിയാക്കാം. അത് പോലെ മഴ തുടങ്ങി ആദ്യം വരുന്ന വെള്ളത്തിൽ പുരപ്പുറതുള്ള പക്ഷി വിസർജ്യങ്ങൾ പോലുള്ള അഴുക്കുകൾ നേരെ ഫിൽറ്ററിൽ എത്തുകയും അത് ഫിൽറ്റെറിൽ കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിന് പരിഹാരമായി ആദ്യം വരുന്ന വെള്ളം ഓട്ടോമാറ്റിക് ആയി പുറത്തു കളയുന്ന സാങ്കേതിക വിദ്യയാണ് ഞങ്ങൾ വികസിപ്പിച്ചത്. മാത്രമല്ല, പിന്നീട് 7 സ്റ്റേജ് ഫിൽട്രേഷൻ വെച്ചാണ് ഞങ്ങൾ വേർ തിരിക്കുന്നത്. ഇതോടെ കിണർ റീചാർജിംഗ് കേവല സർക്കാർ നിയമം എന്നതിൽ നിന്ന് ഒരു ഫലപ്രദമായ വരൾച്ചാ പരിഹാരമായി മാറിയിരിക്കുകയാണ്. കുഴൽക്കിണറുകൾക്കും ഏറെ അനുയോജ്യമാണ് പദ്ധതി. തറനിരപ്പിലോ കുഴിയെടുത്തോ സ്ഥാപിക്കാം. മാറ്റി സ്ഥാപിക്കുകുയും ചെയ്യാം. ഇനി ഇതിനെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. ഇത് പോലെ നാട്ടിലെ പ്രശനങ്ങൾ മനസ്സിലാക്കി, നാടിന്റെ സാഹചര്യത്തിന് അനുസരിച്ച് പരിഹാരം കാണുന്ന ടെക്‌നോളജികൾ വികസിപ്പിക്കുക ആണ് നമ്മൾ വേണ്ടത്. അത് പോലെ, വരൾച്ചാ നിവാരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്ന് നമ്മുടെ തോടുകളിലും ചെറു പുഴകളിലും ഫലപ്രദമായ തടയണകൾ നിർമ്മിക്കൽ ആണ്. ജലം തടഞ്ഞു നിറുത്തുന്നതിനുവേണ്ടി അരുവികൾ, നദികൾ തുടങ്ങിയവയ്ക്ക് കുറുകെ ഉണ്ടാക്കുന്ന നിർമ്മാണമാണ് തടയണ. ഇന്നും പ്രാദേശികമായി നാട്ടുകാർ വർഷാ വർഷം മണൽചാക്കുകൾ പോലുള്ളത് വെച്ച് നിർമ്മിക്കുന്ന താൽക്കാലിക തടയണകളും, അത് പോലെ സർക്കാർ തന്നെ സംവിധാനിക്കുന്ന മരപ്പലക വെച്ചു അതിനിടയിൽ മണ്ണ് നിറച്ചുണ്ടാക്കുന്നതരം തടയണകളുമാണ് കൂടുതലുമുള്ളത്. മഴക്കാലത്ത് ഈ തടയണകളും തുറന്നു വിടും അടുത്ത സീസണിൽ വീണ്ടും വലിയ പണം മുടക്കി റീസെറ്റ് ചെയ്യണം. മെയിന്റനൻസ് ബുദ്ധിമുട്ടും മറ്റും മൂലം ഇതൊന്നും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നതാണ് സത്യം. താത്കാലിക തടയണകൾ നിർമ്മിക്കുന്നതിലെ അശാസ്ത്രീയത സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മഴക്കാലത്ത് പുഴകളിലൂടെ ഒഴുകുന്ന വെള്ളം മുഴുവൻ അതിവേഗം കടലിലെത്തും. ഇവ തടഞ്ഞു നിറുത്തി സംഭരിക്കാൻ നമുക്കാവുന്നില്ല. താത്കാലിക തടയണകൾ ഫില്ലുചെയ്യുമ്പോഴേക്കും സമയം വളരെ വൈകിയിരിക്കും. ജലനിരപ്പ് പാടെ കുറയുമ്പോൾ തടയണ കെട്ടുന്നത് താഴെയുള്ള പ്രദേശക്കാരുടെ എതിർപ്പിന് കാരണമാവുകയും ചെയ്യും. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ആവശ്യാനുസരണം അഴിച്ചുമാറ്റാവുന്ന തടയണകൾക്ക് ബെറ്റ് രൂപം നൽകിയിരിക്കുന്നത്. മഴക്കാലത്ത് ഈ താത്കാലിക തടയണകൾ പൂർണ്ണമായും നീക്കം ചെയ്യാം. ഒഴുക്ക് കുറയുമ്പോൾ ഇവ വീണ്ടും സജ്ജീകരിക്കാം. ജലത്തിന്റെ തോതിനനുസരിച്ച് ആവശ്യം പോലെ ഉയരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. വളരെ ലളിതമാണ് ഇതിന്റെ ഓപ്പറേറ്റിംഗ് രീതികൾ. പദ്ധതി പേറ്റന്റിനായി സമർപ്പിച്ചിട്ടുണ്ട്. ഇതിനെ സർക്കാർ തലത്തിൽ അംഗീകരിച്ചാൽ കേരളത്തിലെ വരൾച്ചാ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരം ആവും എന്നാണു പ്രതീക്ഷ. 3. അത് പോലെ നമ്മൾ ഉപയോഗിക്കുന്ന വെളളത്തിന്റെ ഗുണമേന്മ ഏറെ പ്രധാനമാണല്ലോ. ഭൂരിപക്ഷം രോഗങ്ങളും വെള്ളവുമായി ബന്ധപ്പെട്ടതാണ് എന്നൊക്കെ കേൾക്കാം. ഈ മേഖലയിലെ ഇടപെടലുകൾ. ? നമ്മുടെ നാട്ടിൽ വെള്ളതിന്റെ ഗുണമേന്മ പരിശോധന തന്നെ ബുദ്ധിമുട്ടേറിയതായിരുന്നു. അപൂർവമായുള്ള സർക്കാർ ലാബുകൾ മാത്രമായിരുന്നു ജനങ്ങളുടെ ഏക ആശ്രയം. അവിടെ നിന്ന് ഒരു പരിശോധന നടത്തി റിസൾട്ട് കിട്ടുക ഏറെ സമയം പിടിക്കുന്ന ഒരു പ്രക്രിയയായിരുന്നു. ഇതിനെ തിരിച്ചറിഞ്ഞാണ് ഞങ്ങൾ മലപ്പുറത്ത് സർക്കാർ അംഗീകൃതമായ യുവിൻ ജല ഗുണമേന്മ പരിശോധന ലാബോറട്ടറി സ്ഥാപിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെ ജില്ലയിൽ ആരംഭിച്ച ആദ്യത്തെ ലാബാണിത്. ഇന്ന് ഏറ്റവും നൂതനമായ സംവിധാനങ്ങൾ ഉപയോഗിച്ച് പരമാവധി 6 ദിവസം കൊണ്ട് പരിശോധനാ ഫലവും, കൂടെ പരിഹാരവും നിർദേശിച്ചു നൽകാൻ ആവുന്നുണ്ട് എന്നതിലെ ഏറെ ചാരിതാർത്ഥ്യമുണ്ട്. 4. ജലവും മാലിന്യവുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രശ്‌നങ്ങളോടാണല്ലോ ദിനേന ഇടപെടുന്നത്. അനുഭവങ്ങളിലേക്ക് വരാം.? വളരെ അപകടകരമായ അവസ്ഥയാണ് നാട്ടിൽ നിലവിലുള്ളത്. വീടുകളിൽ നിന്ന് തുടങ്ങാം. ചളി ഇരുമ്പ് തുടങ്ങിയവയുടെ അംശമുള്ള കിണറുകളിലെ വെള്ളം സ്ഥിരമായി ഉപയോഗിച്ച് വരുന്നവരാണ് പലരും. ഇതൊക്കെ അവരിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് അവർ അറിയുന്നില്ല. നമ്മുടെ പൊതു രീതി രോഗം വന്ന ശേഷം ചികിത്സ തേടൽ ആണല്ലോ. വരാതെ നോക്കുന്ന ശീലമില്ലല്ലോ. ചെറിയ ചെലവ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. പക്ഷേ ആളുകൾക്ക് ഇതിനെ കുറിച്ച് അവബോധമില്ല എന്നതാണ് പ്രശനം. ഒരിക്കൽ ഒരു വലിയ ഫ്‌ളാറ്റിൽ, (കുറെ പ്രമുഖർ താമസിക്കുന്ന) കുട്ടികൾക്ക് രോഗങ്ങൾ വരുന്നു. കാരണം അന്വേഷിച്ചു ചെന്നപ്പോൾ കുടിവെള്ളത്തിൽ e-coli യുടെ സാന്നിദ്ധ്യമുണ്ട്. അതിനു പരിഹാരമായി അവിടെ ചിലർ കുട്ടികൾക്ക് സ്ഥിരമായി കുപ്പിവെള്ളം കുടിക്കാൻ കൊടുത്തു. അത് മറ്റു ചില രോഗങ്ങൾക്ക് കാരണമായി. വെള്ളത്തിലെ ധാതു ലവണങ്ങൾ അമിതമായ തോതിൽ എടുത്തു മാറ്റിയതാണ് പല മിനറൽ വാട്ടറുകളും. ഇത് കുടിച്ചാൽ, ശരീരത്തിൽ ധാതു അംശം കൊഴിഞ്ഞു പോവുകയും നാം കൂടുതൽ ക്ഷീണിക്കുകയും ചെയ്യും. ഒരു പ്രശ്‌നം വന്നാൽ പരിഹാരം തേടിപ്പോയി മറ്റു കൂടുതൽ വലിയ പ്രശ്‌നങ്ങൾ വില കൊടുത്തു വാങ്ങും. കാരണം ശാസ്ത്രീയമായല്ല നാം പ്രശ്‌നങ്ങളെ നേരിടുന്നത്. മിനറൽ അംശത്തിന്റെ അളവ് എത്രയായിരിക്കണം. വെള്ളത്തിലെ മാലിന്യത്തെ എങ്ങനെ നിർമാർജ്ജനം ചെയ്യണം, ഇതൊക്കെ ശാസ്ത്രീയമായി മാത്രം കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമാണ്. ആളുകൾ ശാസ്ത്രീയമായല്ല പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്. വെറുതെ ഒരു ഫിൽട്ടർ വെക്കുകയാണ് പലരും. കഴിഞ്ഞ മാസം മാമുക്കോയ സാറിന്റെ വീട്ടിൽ പോയി. ഞങ്ങൾ പുതുതായി ചെയ്യുന്ന പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി ഫിലിമിന്റെ ഭാഗമായി. അത് മറ്റൊരു പദ്ധതിയാണ്. നമ്മുടെ നാട്ടിലെ പ്ലാസ്റ്റിക് മാലിന്യം ഇങ്ങനെ കുന്നു കൂടുന്നതിനെ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാനുള്ള ഒരു സൂത്രമാർഗമാണ് അതിലെ തീം. വൈകാതെ ഡോക്യുമെന്ററി പുറത്തിറങ്ങും. മാമുക്കോയ സർ കുടിവെള്ള പ്രശ്‌നത്തിന് പല ഫിൽറ്റർ മാറ്റി പരിശോധിച്ചിട്ടും ഫലം കിട്ടാത്ത കഥ പറഞ്ഞു. സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ളവർക്ക് പോലും ശാസ്ത്രീയമായ നിർദേശങ്ങളും സേവനങ്ങളും ലഭ്യമാവുന്നില്ല എന്നാണു മനസ്സിലാകുന്നത്. ജലത്തിന്റെ പ്രശ്‌നമെന്താണ് ? ചളി, കട്ടിപ്പ്, മഗ്‌നീഷ്യം, ഇരുമ്പ്, കാൽഷ്യം, അണുക്കൾ, തുടങ്ങി പലതാവാം. അത് മനസ്സിലാക്കി അതിനുള്ള പ്യൂരിഫെയർ ആണ് വെക്കേണ്ടത്. മുട്ടുകാലിനും വയറു വേദനക്കും ഒരേ കഷായം കുടിക്കുകയാണ് ആൾക്കാർ ഇന്നും. കടയിൽ പോയി, അല്ലെങ്കിൽ അശാസ്ത്രീയമായി പ്രവർത്തിക്കുന്ന ആരുടെയെങ്കിലും അടുത്ത് പോയി പരിഹാരം കാണാനാവാതെ നിരാഷരാവുകയാണ് ആളുകൾ. അക്ഷയകേന്ദ്രങ്ങളുമായി സഹകരിച്ച് ജലപരിശോധനയ്ക്ക് വിപുലമായ സംവിധാനമാണ് ബെറ്റ് ഒരുക്കുന്നത്. ജല പരിശോധനക്ക് ആവശ്യമായ അണുവിമുക്ത ബോട്ടിലുകൾ അക്ഷയ സെന്ററുകളിൽ ലഭിക്കും. വെള്ളത്തിന്റെ സാമ്പിളുകൾ ഇവിടെ ഏൽപ്പിക്കാം. ഓൺലൈൻ ആയി അപേക്ഷിക്കാം. ഞങ്ങളുടെ സ്റ്റാഫ് വന്ന് അതെടുത്ത് ലാബിൽ എത്തിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ റിസൾട്ടും ഓൺലൈൻ ആയി ലഭ്യമാക്കും. ഈ വർഷം മുതൽ ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഈ സൗകര്യം ലഭ്യമാവും. 5. വീടുകളെക്കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ. വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലെ മലിന ജലമാണല്ലോ ജലാശയങ്ങളെയും മറ്റും മലിനമാക്കുന്നത്. അതിനെക്കുറിച്ച് ? ഭൂരിഭാഗം വാണിജ്യ വ്യവസായ സ്ഥാപനങ്ങളും കേവലം സർക്കാരിൽ നിന്നുള്ള ഒരു പേപ്പറിന് വേണ്ടി ഒരു സംസ്‌കരണ പ്ലാന്റ് തട്ടിക്കൂട്ടുന്ന എർപ്പാടാണ് പലയിടത്തും കണ്ടു വരുന്നത്. വ്യാജ ഡോക്ടർമാരുടെ കെണിയിൽപ്പെട്ട പോലുള്ള അവസ്ഥയാവും പിന്നീട്. പിന്നെ പരിഹാരം തേടി വരാറുണ്ട് പല വലിയ സ്ഥാപന ഉടമകളും. വലിയ ധന നഷ്ടവും സമയ നഷ്ടവുമാണ് അവർക്ക് ലാഭമായി കിട്ടുന്നത്. സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പ് തന്നെ അപകടത്തിൽ ആവും. വലിയ ഫാക്ടറികൾ പലതും നിസാരമായി പരിഹരിക്കാവുന്ന മലിനീകരണ പ്രശ്‌നങ്ങൾ മൂലമാണ് പൂട്ടിക്കിടക്കുന്നത്. സുഗമമായി ചെറിയ ചിലവിൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ ആണ് പലതും. ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ നൽകാൻ ബെറ്റ് ഇന് ആവും. കാരണം വലിയൊരളവോളം ഇത് constomisedഉം ആവും. സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള പരിഹാരം നൽകാൻ ആവുന്നവർ വളരെ കുറവാണ്. ഒട്ടും സാമൂഹിക പ്രതിബദ്ധത ഇല്ലാതെ നിയമം ലംഘിച്ചു മാലിന്യം നേരിട്ട് ജലാശയങ്ങളിലേക്ക് തള്ളുന്ന പല സ്ഥാപനങ്ങളും ഉണ്ട് താനും. 6. പ്ലാസ്റ്റിക്കിനെ കുറിച്ചുള്ള ഡോക്യുമെന്ററിയെക്കുറിച്ച് ഇടക്ക് പറഞ്ഞു. അത് പോലെയുള്ള ഘരമാലിന്യ സംസ്‌കരണ രംഗത്തുള്ള ഇടപെടലുകൾ. ? ഖരമാളിന്യങ്ങളിൽ പ്ലാസ്റ്റിക് തന്നെയാണ് പ്രധാനം. നമ്മുടെ നാട് പ്ലാസ്റ്റിക് മുക്തമാക്കാൻ ഞങ്ങളുടെ പരിഹാര മാർഗം ഡോകുന്ററി പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് നേരിട്ട് അറിയാം. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ പരമാവധി വേർതിരിക്കുന്നു 7. കോഴി മാലിന്യ സംസ്‌കരണ രംഗത്തുള്ള ഇടപെടലുകൾ. ? ജൈവ ഖരമാലിന്യത്തിൽ മറ്റൊരു പ്രധാന പ്രശ്‌നം കോഴി മാലിന്യമാണ്. ഇതിന്നിപ്പോളൊരു സാമൂഹിക വിപത്ത് കൂടിയാണല്ലോ..?. കോഴി ജനങ്ങളുടെ പ്രധാന ഭക്ഷണമായതോടെ മാലിന്യത്തിന്റെ അളവ് വളരെ കൂടുതൽ ആണ്, മൊത്തം തൂക്കത്തിന്റെ 40% വരെയുണ്ടാവും ഇത് . അത് ജലാശയങ്ങളിലും, പൊതു സ്ഥലങ്ങളിലും കൊണ്ട് തള്ളുന്നത് സ്ഥിരമാണ്. ഈ ഇടക്ക് ചാലിയാറിൽ ഒരു മൃതദേഹം തിരയാൻ ഇറങ്ങിയ ആളുകൾക്ക് മുങ്ങിതപ്പുമ്പോൾ കോഴി മാലിന്യം കിട്ടിയ വാർത്ത കണ്ടിരുന്നു. ചാക്കിൽ കല്ലും കൂട്ടി കെട്ടി താഴ്ത്തുകയാണ് പലരും. എത്ര വലിയ ഉപദ്രവമാണ് ഇവർ ചെയ്യുന്നത്. ഇതിന് വളരെ ശാസ്ത്രീയമായ സംസ്‌കരണമാർഗങ്ങളുണ്ട്. ഞങ്ങൾ കോഴി മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്തവും എന്നാൽ വളരെ ലാഭകരവുമായൊരു സാങ്കേതിക വിദ്യ രൂപ കൽപ്പന ചെയ്തിട്ടുണ്ട്. കേരളത്തിലെവിടേയും ഏറ്റവും ശാത്രീയമായ പ്ലാന്റ് സംവിധാനിക്കാൻ ഞങ്ങൾക്കാവും. 'സീറോ വേസ്റ്റ്' എന്ന ആശയത്തിലൂന്നിയതിനാൽ ഇതിൽനിന്നും മറ്റു ഖര, ദ്രാവക, വായു മാലിന്യങ്ങളൊന്നും ഉണ്ടാകുകയുമില്ല. സാങ്കേതിക നടത്തിപ്പിന്റെ മുഴുവൻ ഉത്തരവാദിത്ത്വങ്ങളും ബെറ്റ് ഏറ്റെടുക്കും. BET ടീമിന്റെ വലിയ കാലഘട്ടത്തിന്റെ പരിശ്രമം കൊണ്ട് വികസിപ്പിച്ചതാണിത്. രണ്ട് മണിക്കൂറിൽ 1000 കിലോ കോഴിവേസ്റ്റ് സംസ്‌കരിക്കാവുന്ന സംസ്‌കരണ പ്ലാന്റ് ആണ്ബെറ്റ് ആവിഷ്‌ക്കരിച്ചത്. ഇവയിൽ നിന്ന് നിരവധി ഉപോത്പന്നങ്ങൾ നിർമ്മിക്കും. സോപ്പ് നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന ഓയിൽ, പ്രോട്ടീൻ പൗഡർ, ബയോ ഗ്യാസും അതിൽ നിന്നുണ്ടാക്കുന്ന ജൈവ കീടനാശിനി, ജൈവവളം എന്നിവ പഞ്ചായത്തുകളുടെ സഹായത്തോടെ സ്വകാര്യവ്യക്തികൾക്ക് നടത്താവുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരേക്കറോളം സ്ഥലമാണ് ഇതിനായി വേണ്ടത്. പരിസരവാസികൾക്ക് ദുർഗന്ധമോ മലിനീകരണപ്രശ്‌നങ്ങളോ ഒന്നും നേരിടേണ്ടി വരില്ല. വലിയതോതിലുള്ള മാലിന്യം സംസ്‌കരിക്കാൻ കുറഞ്ഞ സമയം മതിയെന്നതിനാൽ പ്രവർത്തനത്തിലും വലിയ ബുദ്ധിമുട്ടുകളില്ല. ജില്ലയിൽ ഇതിനകം സംസ്‌കരണപ്ലാന്റിന്റെ പ്രവർത്തനം മികവുറ്റ രീതിയിൽ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയും പേറ്റന്റ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് +91 9400 123 132, +91 980 979 1223