mcl
ലൈബ്രറി കൗൺസിൽ മുഖമാസികയായ ഗ്രന്ഥാലോകത്തിന്റെ വാർഷിക വരിസംഖ്യ മലബാർ സിമന്റ്‌സ് ലൈബ്രറി ഭാരവാഹികളിൽ നിന്നും പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.രവീന്ദ്രൻ ഏറ്റുവാങ്ങുന്നു.

പാലക്കാട്: താലൂക്ക് ലൈബ്രറി കൗൺസിൽ വിവിധ അംഗ ഗ്രന്ഥശാലകളിൽ നടത്തുന്ന ഗ്രഡേഷൻ പരിശോധന മലബാർ സിമന്റ്‌സ് ലൈബ്രറിയിൽ നിന്നും ആരംഭിച്ചു. കൗൺസിൽ അനുവദിച്ച വിവിധ ഗ്രാന്റുകളുടെ വിനിയോഗം, പുസ്തക വിതരണം, ഇതുവരെ നടത്തിയ വിവിധ പൊതുപരിപാടികളുടെ വിശദാംശങ്ങൾ തുടങ്ങിയവയാണ് പരിശോധിക്കുന്നത്.
പരിശോധനയുടെ അടിസ്ഥാനത്തിൽ എഫ് മുതൽ എ പ്ലസ് വരെയുടെ വിവിധ ഗ്രേഡുകളാണ് ഗ്രന്ഥശാലകൾക്ക് നിശ്ചയിക്കുന്നത്. ലൈബ്രറി കൗൺസിലിന്റെ മുഖമാസികയായ ഗ്രന്ഥാലോകത്തിന്റെ വാർഷിക വരിസംഖ്യയും ഗ്രന്ഥശാലയിൽ നിന്നും ഏറ്റുവാങ്ങുന്നതാണ്. ഏറ്റവും കൂടുതൽ വരിക്കാരെ ചേർക്കുന്ന ഗ്രന്ഥശാലകൾക്ക് പ്രത്യേക പുരസ്‌കാരവും ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എട്ടിന് യുവപ്രഭാത് വായനശാലയിലാണ് പരിശോധന അവസാനിക്കുകയെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ.രമേഷും സെക്രട്ടറി വി.രവീന്ദ്രനും അറിയിച്ചു.