അഗളി: അട്ടപ്പാടി ഭൂതുവഴിയിൽ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് ആദിവാസികളുടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എ.ടി.എസ്.പി, ലൈഫ് മിഷൻ പദ്ധതികളിലായി 13 ലക്ഷത്തോളം തട്ടിയെടുത്തെന്നതാണ് പരാതി. അഗളി ഭൂതുവഴി സ്വദേശി കലാമണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിലമ്പൂർ കൗൺസിലറും സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ മുഹമ്മദ് ബഷീർ, സുഹൃത്തായ അബ്ദുൾ ഗഫൂർ, പ്രൊജക്ട് എക്സ്റ്റെഷൻ ഓഫീസർ നിസാറുദ്ദീൻ, വാർഡ് അംഗം ജാക്കിർ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.