പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആറുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം എടരിക്കോട് സ്വദേശി റാഷിദാണ് പിടിയിലായത്. ചെന്നൈയിൽ നിന്നും കോട്ടക്കലിലേക്ക് കടത്തുന്നതിനിടെ ശബരി എക്‌സ്പ്രസിൽ സഞ്ചരിച്ച് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതി പിടിയിലായത്.
കഞ്ചാവുമായി ചെന്നൈയിൽ നിന്നും ട്രെയിൻ മാർഗം പാലക്കാടെത്തി ബസിൽ കോട്ടക്കലിലേക്ക് പോവാനായിരുന്നു ശ്രമം. കാർബോർഡിൽ മിനറൽ വാട്ടറും മറ്റും പാക്ക് ചെയ്യുന്ന രീതിയിലായിരുന്നു കഞ്ചാവ്. ഇത്തരത്തിൽ കഞ്ചാവ് കടത്തുന്നത് പുതിയ രീതിയാണെന്ന് എക്‌സൈസ് സി.ഐ സതീഷ് പറഞ്ഞു. പ്രതിയെ ആർ.പി.എഫ് എക്‌സൈസിന് കൈമാറി.
ആർ.പി.എഫ് സി.ഐ രോഹിത് കുമാർ, എക്‌സൈസ് സി.ഐ പി.കെ.സതീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.