ksesa
കെ.എസ്.ഇ.എസ്.എ സാംസ്‌കാരിക സമ്മേളനം പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ 40മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'വർത്തമാനകാലത്തെ മതനിരപേക്ഷ കേരളം' എന്ന വിഷയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനം പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. എഴുത്തകാർ ഇരുമ്പ് മറയിട്ട മലയാളികളുടെ അത്മാവിലേക്ക് നോക്കി കാണണമെന്ന് അദ്ദേഹം പറഞ്ഞു.

എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ, തുഞ്ചത്ത് എഴുത്തച്ചൻ മലയാള സർവ്വകലാശാല ഡോ. അനിൽ ചേലാമ്പ്ര, കേരള സാഹിത്യ അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എ.കെ.ചന്ദ്രൻകുട്ടി എന്നിവർ വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡന്റ് കെ.രമേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.എസ്.എ സംസ്ഥാന സെക്രട്ടറി ടി.സജുകുമാർ, ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് എന്നിവർ സംസാരിച്ചു.