 സ്ഥലം വിട്ടുനൽകാൻ തയ്യാറായി കെട്ടിട ഉടമകൾ

മണ്ണാർക്കാട്: നഗരത്തിലെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ഓരോന്നായി പരിഹരിക്കപ്പെടുകയാണ്. റോഡിന്റെ വീതി കുറവുമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആൽത്തറഭാഗത്ത് സ്ഥലം വിട്ടുനൽകാൻ ഉടമകൾ തയ്യാറായി. വാർഡ് കൗൺസിലർ ശ്രീനിവാസൻ, മണ്ണാർക്കാട് റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ എന്നിവർ കെട്ടിട ഉടമകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെട്ടിട ഉടമകൾ റോഡിനായി ഒരുമീറ്റർ സ്ഥലം വിട്ടുനൽകും. പത്തുകുടിയിലെ ശിവാനന്ദൻ, സുബ്രമണ്യൻ പരേതനായ ദേവരാജന്റെ ഭാര്യ വാണി ദേവരാജ് എന്നിവരാണ് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച് ഒപ്പിട്ടു നൽകിയിരിക്കുന്നത്. ഭൂമി നൽകിയ വീട്ടുകാരെ അഭിനന്ദിച്ച് വോയ്‌സ് ഒഫ് മണ്ണാർക്കാട് പ്രവർത്തകരും രംഗത്തെത്തി.