പാലക്കാട്: നഗരത്തിലെ എ.ടി.എമ്മിൽ കവർച്ചാശ്രമം. ശനിയാഴ്ച രാത്രിയാണ് പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം കൊപ്പം റോഡിലുള്ള വിജയലക്ഷ്മി ബാങ്കിന്റെ എ.ടി.എം തകർക്കാൻ ശ്രമം നടന്നത്. ലോക്കർ കുത്തിതുറക്കാനാണ് രണ്ടംഗസംഘം ശ്രമിച്ചത്. വിരലടയാള വിദഗ്ധരും ടൗൺ നോർത്ത് പൊലീസും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഞായറാഴ്ച ബാങ്ക് അവധിയായതിനാൽ പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ഇന്ന് ബാങ്ക് അധികൃതർ പരിശോധന നടത്തിയശേഷമെ ഇക്കാര്യത്തിൽ ധാരണയാകു.