രാത്രിയിൽ വീട്ടിലേക്ക് പോകരുത്
ഗേറ്റ് തുറക്കുമ്പോൾ സൂക്ഷിക്കണം, മതിലിടിയാൻ സാദ്ധ്യതയുണ്ട്
വീടിന്റെ പരിസരത്ത് മൃഗങ്ങളുടെ ജഡം ഉണ്ടെങ്കിൽ കൈകൊണ്ട് തൊടരുത്
വീട്ടിൽ കയറിയാൽ ലൈറ്റർ, മെഴുകുതിരി എന്നിവ കത്തിക്കരുത്. ഗ്യാസ് സിലിണ്ടർ ഓഫാക്കണം
ആദ്യം പോകുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്
ഇഴജന്തുക്കളും മറ്റും അലമാര, മുറികൾ, മേശ തുടങ്ങിയവയിൽ അഭയം തേടിയിരിക്കാം. വീടിന്റെ എല്ലായിടവും സൂക്ഷ്മമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുക.
കിണർ ശുചീകരണം ഇങ്ങനെ
നിലവിലെ സാഹചര്യത്തിൽ സൂപ്പർ ക്ലോറിനേഷനാണ് വേണ്ടത്. അതിനായി 1000 ലിറ്ററിന് അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡർ വേണം. കിണറ്റിലെ വെള്ളത്തിന്റെ അളവ് ഏകദേശം കണക്കാക്കി ആവശ്യമായ ബ്ലീച്ചിംഗ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിൽ എടുക്കുക. അല്പം വെള്ളം ചേർത്ത് കുഴമ്പ് പരുവത്തിലാക്കിയ ശേഷം ബക്കറ്റിന്റെ മുക്കാൽഭാഗം വെള്ളമൊഴിച്ച് ഇളക്കണം. പത്ത് മിനിറ്റിനു ശേഷം ലായനിയിലെ ചുണ്ണാമ്പ് അടിയിൽ അടിയും. മുകളിലെ വെള്ളത്തിൽ ക്ലോറിൻ ലയിച്ചു ചേർന്നിരിക്കും. ഇവ വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഒഴിച്ചശേഷം കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്യണം.