കൊല്ലങ്കോട്: മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു. ഇന്നലെ രാവിലെ ഏഴേ മുക്കാലോടെ കോവിലകംമുക്ക് പ്രഭാവതിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.
സംഭവ സമയത്ത് വീട്ടിൽ 83 വയസുള്ള ദേവകി അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ടപ്പോൾ തേങ്ങ വീണതാണെന്നു കരുതി വീടിന്റെ പുറത്തേക്ക് പോയതും മേൽക്കൂര നിലംപൊത്തുകയായിരുന്നു. 53 വയസുള്ള പ്രഭാവതി അമ്പലത്തിൽപോയി തിരിച്ചു വന്നപ്പോഴാണ് വീട് തകർന്ന കാഴ്ച കാണുന്നത്. വീട്ടിലെ രണ്ടുപേരും പുറത്തായതിനാൽ ആളപായമുണ്ടായില്ല. കൊല്ലങ്കോട് പഞ്ചായത്ത് വില്ലേജ് രണ്ട് ഉദ്യോഗസ്ഥർ സ്ഥലം പരിശോധന നടത്തി.
ഫോട്ടോ: കൊല്ലങ്കോട് കോവിലകംമുക്കിൽ തകർന്ന വീട്