പാലക്കാട്: നീരൊഴുക്ക് കുറഞ്ഞതിനാൽ വാളയാർ ഡാമിന്റെ ഒരു ഷട്ടർ അടച്ചു. തുറന്ന മറ്റു രണ്ടുഷട്ടറുകൾ രണ്ടുസെന്റീ മീറ്ററിൽ തന്നെ തുടരുന്നതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. നിലവിൽ അഞ്ച് സെന്റീമീറ്റർ വരെയായിരുന്നു ഉയർത്തിയിരുന്നത്. മംഗലം ഡാമിൽ 30 സെന്റിമീറ്ററിൽ നിന്നും 20 സെന്റിമീറ്റർവരെ താഴ്ത്തിയ ഷട്ടറുകൾ വീണ്ടും 15 സെന്റിമീറ്ററിലേക്ക് താഴ്ത്തിയത് തുടരുന്നു. മുമ്പ് 60 സെന്റീമീറ്റർ വരെ ഇവിടെ ഷട്ടർ ഉയർത്തിയിരുന്നു.