തച്ചമ്പാറ: പേമാരി ദുരിതം വിതച്ച നിലമ്പൂരിൽ ദുരന്തനിവാരണ സന്നദ്ധ സേവന പ്രവർത്തനത്തിൽ പങ്കെടുത്ത് കോങ്ങാട് മണ്ഡലത്തിലെ വൈറ്റ്ഗാർഡുകൾ. മണ്ഡലത്തിലെ വിവിധ പഞ്ചായത്തിൽ നിന്നുള്ള നൂറിലധികം വൈറ്റ്ഗാർഡുകളും യൂത്ത്‌ലീഗ് നേതാക്കളുമാണ് കഴിഞ്ഞ ദിവസം നിലമ്പൂരിലെത്തിയത്.
വീടുകൾ ക്ലീൻ ചെയ്യുന്നതിനും കിണറുകൾ വൃത്തിയാക്കുന്നതിനുമായുള്ള അത്യാധുനിക സജ്ജീകരണങ്ങളുമായാണ് സംഘം പുറപ്പെട്ടത്. 300 കുടുംബങ്ങൾ ആശ്രയിക്കുന്ന ജലനിധി കിണറുൾപ്പെടെ നിരവധി കുടിവെള്ള സ്രോതസുകൾ ഇതിനോടകം ഇവർ വൃത്തിയാക്കി. കൂടാതെവിവിധ സ്ഥലങ്ങളിൽ വീട് ശുചീകരണത്തിനും നടപ്പാലം നിർമ്മിക്കുന്നതിനും നേതൃത്വം നൽകി.
നിലമ്പൂർ വഴിക്കടവ്, എടക്കര പഞ്ചായത്തിലാണ് ശുചീകരണ പ്രവർത്തികൾ നടക്കുന്നത്. രണ്ടു ബസുകളിലായി പുലർച്ചെ ആറിന് പുറപ്പെട്ട വൈറ്റ്ഗാർഡ് സംഘത്തിന് കോങ്ങാട് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് കെ.പി മൊയ്തു, മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് റിയാസ് നാലകത്തിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു.
റിയാസ് നാലകത്ത്, കാസിം കോലാനി, പി.പിമുസ്തഫ, മുസ്തഫ താഴത്തേതിൽ, നസീബ് തച്ചമ്പാറ, അബ്ദുൾ ലത്തീഫ്, അബ്ദുറഹ്മാൻ സ്രാമ്പിക്കൽ, ആബിദ് തങ്ങൾ, പി.കെ.കാസിം, നൗഫൽ, സമാൻ, അമീർ പൊങ്കോട് മൻസൂർ കർണാകുർശ്ശി തുടങ്ങിയവർ നേതൃത്വം നൽകി. വൈദ്യസഹായങ്ങൾക്കായി ഡോക്ടർ അഷ്‌റഫ് നല്ലേപിള്ളിയുടെ നേതൃത്വത്തിലുള്ള ഡോ.അനസ്, ഫഹദ്, അസ്ലം, ഷാഹിദ് തുടങ്ങിയവർ അടങ്ങിയ മെഡിക്കൽ ടീമും സംഘത്തിനൊപ്പമുണ്ട്.