കൊല്ലങ്കോട്: പുതുനഗരം - കൊല്ലങ്കോട് പ്രദേശങ്ങളിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ നാലുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ കൊല്ലങ്കോട് നഗരത്തിൽവച്ച് പൾസർ ബൈക്കിലെത്തിയ എറണാകുളം സ്വദേശികളായ കണയന്നൂർ ചേരാനല്ലൂർ, കരിവേലി പറമ്പിൽ വരുൺ (22), മട്ടാഞ്ചേരി ഇലഞ്ഞിമുക്ക് വലിയപറമ്പിൽ വീട്ടിൽ നിഹാൽ അക്തർ (21) എന്നിവരിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടി.
പുതുനഗരം ടൗണിനു സമീപം ഉച്ചയ്ക്ക് രണ്ടരയോടെ നടത്തിയ വാഹനപരിശോധനയിൽ സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ പുനലൂർ സ്വദേശി ഇടമൺ ജിഷ്ണു ജി.രാജൻ (25)നെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും രണ്ടുകിലോ കഞ്ചാവ് പിടികൂടി.

എക്‌സൈസ് ഇൻസ്‌പെക്ടർ ബാലഗോപാലൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.സുരേഷ്, സി.രാജു, എൻ.ഗോപകുമാരൻ, സുജിത്ത് റോയ്, അബ്ദുൽ കലാം, എ.ഉമ്മർ ഫാറൂഖ്, ജി.ഷെയ്ക്ക് ദാവൂദ്, സി.ഗിരീഷ്, ആർ.വിനീത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.