വാളയാർ: മലബാർ സിമന്റ്‌സ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു), എം.സി.എൽ ലേബർ യൂണിയൻ എന്നിവ സംയുക്തമായി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. മലബാർ സിമന്റസ് ഗേറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടി സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജി.എസ്.ടിയും നോട്ട് നിരോധനവുമാണ് നിർമ്മാണ മേഖലയെ തകർക്കുകയും അതിനോട് ബന്ധപ്പെട്ട എല്ലാ വ്യവസായ സ്ഥാപനങ്ങളെയും ഗുരുതരമായ പ്രതിസന്ധിയിലാക്കിയത്. ഇതിൽ നിന്നും വ്യവസായങ്ങളെയും തൊഴിൽമേഖലയെയും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നയം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സി.ഐ.ടി.യുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു അദ്ധ്യക്ഷനായി. എം.സി.എൽ.ലേബർ യൂണിയൻ സെക്രട്ടറി കെ.കണ്ണൻ, കെ.സ്വാമിനാഥൻ, വി.പി. ബ്രജേഷ്, സി.കെ.ബിജു ,എസ്.ജയകുമാർ, എൻ.തങ്കച്ചൻ, ആർ.ഹരിദാസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: മലബാർ സിമന്റ്‌സ് ഗേറ്റിനുമുന്നിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു