വടക്കഞ്ചേരി: യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണമ്പ്ര ആറിങ്കൽപ്പാടം വിജയൻ മകൻ കനകദാസൻ (33) നെയാണ് സമീപത്തെ വീട്ടിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടു കൂടിയാണ് മൃതദേഹം കാണുന്നത്. തിങ്കളാഴ്ച രാത്രിയാകാം അപകടം സംഭവിച്ചതെന്നാണ് നിഗമനം. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മോട്ടോർ ഷെഡിന് സമീപത്തെ കമ്പിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു. മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ഉണ്ടായിരുന്നതിനാൽ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഇയാൾ ധരിച്ച വസ്ത്രങ്ങൾ സമീപത്ത് നിന്നും കണ്ടെത്തി. സംഭവമറിഞ്ഞ് ആലത്തൂർ ഡിവൈ.എസ്.പി കെ.എം ദേവസ്യ, വടക്കഞ്ചേരി സി.ഐ ബി.സന്തോഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് വിരലടയാള വിദഗ്ർ എന്നിവർ പരിശോധന നടത്തി. പാലക്കാട് നിന്ന് ഇലക്ട്രിക് ഇൻസ്‌പെക്ടറും സ്ഥലതെത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളൂ. അമ്മ: ലക്ഷ്മി സഹോദരി: കവിത.