പാലക്കാട്: വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടുദിവസമായി ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയിൽ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. ഇതോടെ, ജലനിരപ്പും ഉയർന്നു. മലമ്പുഴയിൽ 112.11 മീറ്ററാണ് ഇന്നലെ രേഖപ്പെടുത്തിയ ജനലനിരപ്പ്. വെള്ളിയാഴ്ച 112.01 മീറ്ററായിരുന്നു. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 15 സെന്റീമീറ്റർ, മംഗലം ആറ് ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ, വാളയാർ രണ്ട് ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതോടെ രണ്ടാംവിള നെൽകൃഷിയ്ക്കും കുടിവെള്ളത്തിനും ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് അധികൃതർ പറഞ്ഞു.

 അണക്കെട്ടുകളുടെ ഇന്നലത്തെ ജലനിരപ്പ് (മീറ്ററിൽ)
.കാഞ്ഞിരപ്പുഴ- 95.06
.മലമ്പുഴ- 112.11
.മംഗലം- 77.65
.പോത്തുണ്ടി- 103-71
.മീങ്കര- 154.12
.ചുള്ളിയാർ- 147.75
.വാളയാർ- 202.17
.ശിരുവാണി- 875.94