നെല്ലൂർ (ആന്ധ്രപ്രദേശ്): രാംരാജ് കോട്ടണിന്റെ നൂറാമത് ഷോറൂം നെല്ലൂരിൽ നടൻ വെങ്കടേഷ് ഉദ്ഘാടനം ചെയ്‌തു. പരിസ്ഥിതി സൗഹാർദ്ദ തുണിത്തരങ്ങളാണ് രാംരാജിന്റെ പ്രത്യേകതയെന്നും അന്താരാഷ്ട തലത്തിൽ കിടപിടിക്കുന്ന സ്വദേശി ഉത്പന്നങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. വിവിധതരം കോട്ടൺ തുണിത്തരങ്ങൾക്ക് പുറമേ പോക്കറ്റ് ധോത്തി, ഷർട്ട് തുടങ്ങി വൈവിദ്ധ്യമാർന്ന വസ്ത്ര ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.