obit
ഇ.കെ.ചന്ദ്രൻകുട്ടി

പാലക്കാട്: കൊട്ടേക്കാട് ആനപ്പാറ ഇടിഞ്ഞങ്കാട് വീട്ടിൽ ഇ.കെ.ചന്ദ്രൻകുട്ടി (78) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കൊട്ടേക്കാട് ശാഖ പ്രസിഡന്റ്, ആനപ്പാറ പാടശേഖര സമിതി കൺവീനർ, ബി.ഡി.ജെ.എസ് മലമ്പുഴ നിയോജക മണ്ഡലം സെക്രട്ടറി, എൻ.ഡി.എ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വത്സല. മക്കൾ: സജിത്ത്, ബബിത, സബിത. മരുമക്കൾ: ഷൈനി, സുഗുണൻ, ജയരാഘവൻ. സഹോദരങ്ങൾ: മുത്തുക്കുട്ടി, കമലാക്ഷി, പരേതരായ വേലായുധൻകുട്ടി, വാസു, കേശവൻ, തങ്ക, മധുരക്കുട്ടി. സംസ്കാരം ചന്ദ്രനഗർ വൈദ്യുതി ശ്‌മശാനത്തിൽ നടന്നു.