ചെങ്ങന്നൂർ: ആധുനിക യുഗവുമായി ഏറ്റവും താത്മ്യം പ്രാപിക്കുന്ന ആദികാവ്യമാണ് രാമയണമെന്നും പുതുതലമുറക്ക് ആദ്ധ്യാത്മിക പഠനത്തിലുളള ശോഷണമാണ് ഇന്നത്തെ അപചയത്തിന് കാരണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിളള പറഞ്ഞു. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം പരബ്രഹ്മ ക്ഷേത്രത്തിൽ നടന്നുവന്ന ആദ്ധ്യാത്മ രാമായണ വിചാരസത്രത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ഓതറ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി കൃഷ്ണാനന്ദ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം ഉപാദ്ധ്യക്ഷൻ രാധാകൃഷ്ണൻ ചെറിയനാട്, സുരേഷ് മുടിയൂർക്കോണം, ജെ.എം.എച്ച്.എസ് അദ്ധ്യാപകൻ രജിത്ത് എന്നിവർ പ്രസംഗിച്ചു.