പത്തനംതിട്ട: യൂണിവേഴ്‌സിറ്റി ക്രമക്കേട് സി.ബി.ഐ അന്വേഷിക്കുക, വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന പിണറായി സർക്കാർ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എ.ബി.വി.പി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിേക്കഡ് തള്ളിമാറ്റാൻ ഇവ‌ർ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പൊലീസുമായി ഉന്തുംതള്ളും ഉണ്ടായി. പത്തോളം പ്രവർത്തകരെ അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് സംഘർഷം അവസാനിച്ചത്.

സംഘർഷ

സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ നിയോഗിക്കയും റോഡ് പൂർണമായും ബാരിേക്കഡ്‌ കൊണ്ട് അടയ്ക്കുകയും ചെയ്തിരുന്നു. ഒന്നര മണിക്കൂറോളം ഇതു വഴിയുള്ള സഞ്ചാരം തടസപ്പെട്ടു. വാഹനങ്ങൾ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് വഴിതിരിച്ചുവിട്ടു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി എം .എം. ഷാജി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ഗോകുൽ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജിബു, സന്ദീപ് എന്നിവർ സംസാരിച്ചു.