sajan-

ഏഴംകുളം : ഒന്നാന്തരം വിദേശിയായ ഡ്രാൺഫ്രൂട്ടിന്റെ വിളനിലമാണ് ഏഴംകുളം സാജൻവില്ല. 45 സെന്റ് സ്ഥലത്തെ റബർ വെട്ടിമാറ്രിയാണ് വീട്ടുകാരനായ സാജൻ മറ്റെന്തെങ്കിലും കൃഷി ചെയ്യാൻ തീരുമാനിച്ചത്. റമ്പൂട്ടാൻ, പാഷൻ ഫ്രൂട്ട്, പച്ചക്കറി, വാഴ തുടങ്ങിയവയാണ് ആദ്യം മനസിലെത്തിയത്. പിന്നീട് വിദേശിയായ ഡ്രാഗൺ ഫ്രൂട്ടും. ഇവിടെ പച്ചപിടിക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും 15 സെന്റ് സ്ഥലം ഡ്രാഗൺ ഫ്രൂട്ടിനായി മാറ്റിവച്ചു. തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കൊണ്ടുവന്നത്. പരീക്ഷണാടിസ്ഥാനത്തിൽ 30 എണ്ണം നട്ടു. രണ്ട് വർഷമായപ്പോഴേക്കും കായുണ്ടായി. പുറവും അകവും ചുവന്നതരം ഡ്രാഗൺ ഫ്രൂട്ടാണ് ഇവിടെയുള്ളത്. കോൺക്രീറ്റ് തൂൺ കുഴിച്ചിട്ട് അഞ്ചടി ഉയരത്തിൽ മുകളിൽ ടയർ വച്ചുകെട്ടി അതിലാ ണ് പടർത്തിയിരിക്കുന്നത്. കായ്ക്ക് 400 മുതൽ 450 ഗ്രാം വരെ തൂക്കമുണ്ടാകും.

8 മുതൽ 10 കിലോഗ്രാം വരെ കായ്കൾ ഒരു ചെടിയിൽ നിന്ന് ലഭിക്കും.


പഴങ്ങൾ വിൽക്കാറില്ല. സുഹുത്തു'ക്കൾക്കും അയൽവാസികൾക്കും കൊടുക്കും. ഏപ്രിൽമുതൽ ആഗസ്റ്റ് വരെയുള്ള സമയത്താണ് പൂത്ത് ഫലമാകുന്നത്. മൊട്ട് വന്നാൽ 25 ദിവസത്തിനകം പൂവാകും. തുടർന്ന് ഇരുപത്തഞ്ചിനും മുപ്പത് ദിവസത്തിനുമിടയിൽ പഴമാകും.കോൺക്രീറ്റ് തൂണുകൾക്ക് ചുവട്ടിൽ ചുറ്റുമായി രണ്ടോ മൂന്നോ തൈകൾ വച്ചുപിടിപ്പിക്കാനാകും തൂണിന് മുകളിൽ വൃത്താകൃതിയിലുള്ള ഫ്രയിം ഉറപ്പിക്കും.. ചെടി വളർന്നാൽ താഴേക്ക് പടരാനാണ് ഇത് . കുഴികൾ തമ്മി ൽ ഏഴടി അകലവും വരികൾ ത മ്മിൽ ഒമ്പതടി അകലവും വേണം. ജൈവവളമാണ് ഉപയോഗിക്കുന്നത്.പൊതുവെ ഇതിന് കീടരോഗ ബാധയില്ല. കാഴ്ചയിൽ സുന്ദരമായ ഇവ അലങ്കാരച്ചെടികൂടിയാണ്

---------------------------------

ഒന്നാന്തരം വിദേശി

തായ് ലന്റ്, വിയറ്റ്നാം, ഇസ്രായേൽ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ഇത് കൂടുതലായുള്ളത്. മൂന്ന് ഇനമാണുള്ളത്. പുറവും അ കവും ചുമന്നത്, പുറം മഞ്ഞയും ഉള്ള് വെളുത്തതും, പുറവുംഅകവും ചുമന്ന തരത്തിലുള്ളതും. 20 മുതൽ 30 വരെ സെന്റി ഗ്രേഡുള്ള കാലാവ സ്ഥയിൽ നന്നായി വളരും അധിക വെയിൽ പാടില്ല. ജൈവാംശമുള്ള മണൽ കലർന്ന മണ്ണാണ് ഉത്തമം. 20 സെന്റീമീറ്റർ നീളമുള്ള കാണ്ഡഭാ ഗ ങ്ങൾ മുളപ്പിച്ചെടുത്താണ് തൈകൾ ഉല്പാദിപ്പിക്കുന്നത്.

----------------------------

ഗുണങ്ങൾ

1.. കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്കും കഴിക്കാം..

2. വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങളുള്ളതിനാൽ വിളർച്ചയെ പ്രതിരോധിക്കും

3.. മഗ്നേഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയെ സഹായിക്കും.

4.. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഘടകങ്ങളാൽ സമ്പന്നം

5.. കൊളസ്ട്രോളും അമിതഭാരവും നിയന്ത്രിക്കും.ഹൃദയത്തെ സംരക്ഷിക്കും.

6.. രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും..

---------------------------------

ഒരു കിലോ ഡ്രാഗൺ പഴത്തിന് 200 മുതൽ 250 വരെ വില