koduman

കൊടുമൺ : മങ്കുഴിക്കു സമീപം അനധികൃതമായി പച്ചമണ്ണ് ഖനനം നടത്തിയ ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദ്ധിന്റെ നേതൃത്വത്തിൽ പിടികൂടി. കുരമ്പാല ചെറുവള്ളിപറമ്പിൽ വീട്ടിൽ സുനിൽ കുമാർ, ശൂരനാട് പ്രദീപ് ഭവനത്തിൽ പ്രദീപ് എന്നിവരെ അറസ്റ്റുചെയ്തു. സിവിൽ പൊലീസ് ഓഫീസർമാരായ ശരത് കുമാർ, സുനിൽകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.