അടൂർ : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആഗസ്റ്റ് 1 മുതൽ നടപ്പിലാക്കിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (മെഡിസെപ്പ്) ജീവനക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിൽ അപാകതകൾ പരിഹരിച്ച് മാത്രമേ നടപ്പിലാക്കാവൂ എന്നും 11-ാം ശമ്പളപരിഷ്ക്കരണ കമ്മീഷനെ നിയമിക്കുവാനുള്ള സത്വരനടപടികൾ കൈകൊള്ളണമെന്നും കെ.ജി.ഒ.ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.അബ്ദുൾ ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.രമേശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ.രാജേഷ് കുമാർ, പി.ഒ.ബോബൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സലീം,ഷാജികുമാർ, സാമുവൽ തോമസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി ബി.രമേശൻ (പ്രസിഡന്റ്), പി.നന്ദകുമാർ (സെക്രട്ടറി), എം.ഷാജഹാൻ, റോയിതോമസ് (വൈസ് പ്രസിഡന്റ്), വി.പി.പ്രകാശ്, ആരീഫ് മുഹമ്മദ് (ജോയിന്റ് സെക്രട്ടറി) ബെന്നി ഫിലിപ്പ് (ട്രഷറാർ ) എന്നിവരെ തിരഞ്ഞെടുത്തു.