aneesh-kumar

ചെങ്ങന്നൂർ: പത്താംക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ സ്‌കൂൾ വാഹനത്തിൽ വച്ച് നിരന്തരം പീഡിപ്പിച്ച യുവാവിനെ വെണ്മണി പൊലീസ് അറസ്റ്റുചെയ്തു. ചെറിയനാട് ചെറുവല്ലൂർ അനിൽ ഭവനത്തിൽ അനീഷ് കുമാർ (34)ആണ് പിടിയിലായത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-. ഡ്രൈവറായ അനീഷ് തന്റെ ടെമ്പോ ട്രാവലറിലാണ് കുട്ടിയെ സ്‌കൂളിൽ എത്തിച്ചിരുന്നത്. കുട്ടിയുമായി പരിചയപ്പെട്ട ഇയാൾ കഴിഞ്ഞ ഒരു വർഷമായി ഉപദ്രവിച്ചിരുന്നു. സ്‌കൂൾ അധികൃതർ നടത്തിയ കൗൺസലിംഗിലാണ് വിദ്യാർത്ഥിനി സംഭവം പറഞ്ഞത്. അദ്ധ്യാപിക അറിയിച്ചതനുസരിച്ച് പെൺകുട്ടിയുടെ മാതാവ് വെണ്മണി പൊലീസിൽ പരാതി നൽകി. യുവാവിനെ റിമാൻ‌ഡുചെയ്തു.